Latest News

ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടന്നെന്ന് രമ്യാ നമ്പീശന്‍! വ്യക്തിപരമായ വിദ്വേഷം ആരോടുമില്ല! പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തതെന്നും താരം

Malayalilife
ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടന്നെന്ന് രമ്യാ നമ്പീശന്‍!   വ്യക്തിപരമായ വിദ്വേഷം ആരോടുമില്ല! പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തതെന്നും താരം


ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടന്നെന്ന് രമ്യാ നമ്പീശന്‍. ചില നിലപാടുകള്‍ എടുക്കുമ്പോള്‍ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. മാറ്റങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് സംഭവിക്കട്ടെ എന്ന് കരുതിയാണ് ഇത്തരം നിലപാടുകള്‍ എടുക്കുന്നത്. അതിന് ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെ സിനിമകളില്‍ മാത്രമാണ് പിന്നീട് അവസരം ലഭിച്ചത്. സുഹൃത്തുക്കള്‍ വലിയ പിന്തുണ നല്‍കിയിരുന്നു. വ്യക്തിപരമായ വിദ്വേഷം ആരോടുമില്ല. പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. അത് ഇനിയും തുടരുമെന്നും രമ്യ താരം പറയുന്നു.

താരസംഘടനയില്‍ ചില മാറ്റങ്ങള്‍ വന്ന് തുടങ്ങിയതായി എനിക്ക് തോന്നുന്നു. സംഘടനയില്‍ കുറച്ച് കൂടെ ജാഗ്രതയില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. താനിപ്പോള്‍ സംഘടനയില്‍ അംഗമല്ല. എന്നാല്‍ പുറത്ത് നിന്ന് നോക്കുബോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നുന്നുണ്ട്. തങ്ങള്‍ സുരക്ഷിതരാണ് എന്ന് പുതിയ അഭിനേതാക്കാള്‍ പറയുന്നതായി കേള്‍ക്കുന്നു എന്നും രമ്യ പറയുന്നു. നിലവില്‍ തമിഴ് സിനിമയിലാണ് രമ്യ സജീവമായി പ്രവര്‍ത്തിക്കുന്നത്. നാലോളം സിനിമകളാണ് തമിഴില്‍ നിന്നും നടിയുടേതായി വരാനിരിക്കുന്നത്.
 

Read more topics: # ramya nambeesan,# new news
ramya nambeesan new news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES