തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളില്‍ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. മലയാള ചിത്രം സര്‍ഗത്തിലാണ് രംഭ ആദ്യമായി അഭിനയിക്കുന്നത്. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍സ്റ്റാറുകളുടെ നായികയായെത്താന്‍ രംഭയ്ക്ക് കഴിഞ്ഞു.
രജിനികാന്ത്, കമല്‍ ഹാസന്‍ സല്‍മാന്‍ ഖാന്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. ഇന്നും രംഭയെ മറക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. 2010 ലാണ് രംഭ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.
കാനഡയില്‍ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാര്‍ പത്മനാഥന്‍ ആണ് രംഭയുടെ ഭര്‍ത്താവ്. മൂന്ന് മക്കളും ദമ്പതികള്‍ക്കുണ്ട്. വിവാഹ ശേഷം കുടുംബ ജീവിതത്തിലേക്ക് രംഭ പൂര്‍ണ ശ്രദ്ധ നല്‍കി. വര്‍ഷങ്ങള്‍ക്കിപ്പുറം കരിയറിലേക്ക് തിരിച്ച് വരികയാണ് രംഭ. റിയാലിറ്റി ഷോ ജഡ്ജായാണ് രംഭയെത്തുന്നത്. ഈ വേളയില്‍ തിരിച്ച് വരവിനെക്കുറിച്ച് സംസാരിക്കുകയാണ് രംഭ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് രംഭ മനസ് തുറന്നത്.
വിവാഹം കഴിഞ്ഞ് 15 വര്‍ഷമായി.എനിക്ക് വെറുതെ ഇരിക്കാന്‍ പറ്റില്ല. മെന്റലി ഞാന്‍ വളരെ ഫാസ്റ്റ് ആണ്. എന്തെങ്കിലുമൊക്കെ ചെയ്യണം. ഇടവേളയെടുത്ത് വിദേശത്തേക്ക് പോയ സമയത്തും ഇടയ്ക്ക് വന്ന് ഷോകളും മറ്റും ചെയ്തിട്ടുണ്ട്. വഴക്കുകളുമുണ്ടാക്കും. ഇടയ്ക്ക് ഞാന്‍ ദേഷ്യപ്പെട്ട് നാട്ടിലേക്ക് വരും. എനിക്ക് വീട്ടില്‍ ഇരിക്കാന്‍ പറ്റുന്നില്ലെന്ന് പറയും. പക്ഷെ ഞാനും ഭര്‍ത്താവും യാത്ര ചെയ്ത് കൊണ്ടിരുന്നാല്‍ കുട്ടികളുടെ കാര്യം കഷ്ടമാകും. എന്തുകൊണ്ട് നീ ആക്ടിം?ഗില്‍ വീണ്ടും ശ്രമിക്കുന്നില്ലെന്ന് ഭര്‍ത്താവ് ചോദിച്ചു.
താനു സാറിന് എന്റെ ഭര്‍ത്താവ് ഒരു മകനെ പോലെയാണ്. അദ്ദേഹമാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. എന്ത് പ്രശ്‌നമുണ്ടായാലും അദ്ദേഹത്തിന് ഫോണ്‍ വരും. അവള്‍ക്ക് സന്തോഷ ജീവിതമാണ്, പക്ഷെ അവള്‍ കുറച്ച് നിരാശയിലാണ്, അഭിനയിക്കുന്നതാണ് അവളുടെ സന്തോഷമെന്ന് കരുതുന്നെന്ന് ഭര്‍ത്താവ് താനു സാറിനോട് പറഞ്ഞു. നീ ഇപ്പോള്‍ സിനിമയൊന്നും ചെയ്യേണ്ട, അവള്‍ക്ക് ഞാന്‍ വര്‍ക്ക് നല്‍കാമെന്ന് താനു സര്‍ പറഞ്ഞു. പറഞ്ഞപ്പോള്‍ തന്നെ എനിക്ക് സന്തോഷമായി. ഉടനെ എനിക്ക് വിജയ് ടിവി ഷോ വന്നു.
മക്കള്‍ സ്‌കൂളില്‍ പഠിക്കുന്നവരാണ്. നീ നാട്ടിലേക്ക് പൊയ്‌ക്കോ. മക്കളെ ഞാന്‍ നോക്കാമെന്ന് അമ്മ പറഞ്ഞു. ഇപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ താന്‍ ഒറ്റയ്ക്കാണെന്നും രംഭ വ്യക്തമാക്കി. ഭര്‍ത്താവ് ബിസിനസില്‍ മുഴുകിയ ആളാണ്. മാഡം, നിങ്ങള്‍ വരുന്നതിന് മുമ്പ് സര്‍ വളരെ ടെറര്‍ ആയിരുന്നു, ഇപ്പോള്‍ കുറച്ച് സോഫ്റ്റായെന്ന് കമ്പനിയിലെ ജീവനക്കാര്‍ പറയും. ആര്‍ട്ടിസ്റ്റുകളായ ഞങ്ങള്‍ ഓമനിക്കപ്പെട്ടവരാണ്. ഒരു ഷോട്ട് കൂടെ വേണമെങ്കില്‍ മാഡം എന്ന് പറഞ്ഞ് കെഞ്ചും. എന്നാല്‍ വിവാഹത്തിന് ശേഷം രണ്ട് മൂന്ന് സംഭവങ്ങളുണ്ടായി.
ഭര്‍ത്താവ് പരുഷമായി സംസാരിക്കില്ല. എന്നാല്‍ മിണ്ടാതെ പോകും. അത് അതിനേക്കാള്‍ പരുഷമായി തോന്നും. ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചപ്പോള്‍ ഞാന്‍ ബാ?ഗ് പാക്ക് ചെയ്ത് ഫ്‌ലൈറ്റ് ബുക്ക് ചെയ്ത് ചെന്നൈയിലെ വീട്ടില്‍ വന്നു. അമ്മ ഷോക്കായി. ഭര്‍ത്താവ് തന്നെ തിരയുകയായിരുന്നെന്നും രംഭ പറയുന്നു. മൂത്ത മകള്‍ ലാന്യ എട്ടാം ക്ലാസില്‍ പഠിക്കുന്നു. രണ്ടാമത്തെ മകള്‍ സാഷയാണ്. അവള്‍ നാലാം ക്ലാസില്‍ പഠിക്കുന്നു.
ഇളയ മകന്‍ ശിവന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. മൂന്ന് പേരും എന്നോടൊപ്പം തന്നെയായിരുന്നു. ഞാന്‍ നാട്ടിലേക്ക് വന്നത് കൊണ്ട് പ്രശ്‌നമാകുമെന്ന് കരുതി. എന്നാല്‍ തന്റെ അമ്മയുള്ളതിനാല്‍ ഒരു കുഴപ്പമില്ലെന്നും രംഭ പറയുന്നു. മകള്‍ക്ക് ഇപ്പോള്‍ അഭിനയത്തില്‍ താല്‍പര്യമുണ്ടെന്ന് പറയുന്നുണ്ട്. അവര്‍ ചെറിയ കുട്ടികളാണ്. താല്‍പര്യങ്ങള്‍ മാറ്റി പറയും. പക്ഷെ എന്താണ് ആ?ഗ്രഹമെങ്കിലും ഞാന്‍ പിന്തുണയ്ക്കും.
പക്ഷെ വിദ്യഭ്യാസം പ്രധാനമാണ്. സിനിമകള്‍ വന്ന് പോകും. പക്ഷെ വിദ്യഭ്യാസം എല്ലാ കുട്ടികള്‍ക്കും പ്രധാനമാണ്. അതുകൊണ്ടാണ് മക്കള്‍ വിദേശത്ത് തന്നെ പഠിക്കുന്നതെന്നും രംഭ വ്യക്തമാക്കി. 13 വയസിലാണ് സര്‍?ഗം എന്ന സിനിമ ചെയ്യുന്നത്. അന്ന് ഞാന്‍ വലിയ നടിയാകുമെന്ന് അറിയില്ല. പടി പടിയായാണ് താരമായത്. വിജയവും കഠിനാധ്വാനവും ഭാ?ഗ്യവുമെല്ലാം ചേര്‍ന്നാണത്. ഇതേ വിധിയായിരിക്കും മക്കള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
മക്കളുടെ കാര്യത്തില്‍ താന്‍ വലിയ ശ്രദ്ധ കൊടുക്കാറുണ്ടെന്നും രംഭ പറയുന്നു. സ്റ്റേ ഓവറുകള്‍ക്ക് ഞാന്‍ അനുവദിക്കാറില്ല. അവരുടെ കൂട്ടുകാരികളെ എന്റെ വീട്ടില്‍ നിര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് പ്രശ്‌നമല്ലെങ്കില്‍ ഞാന്‍ നന്നായി നോക്കും. മിക്കപ്പോഴും മക്കളുടെ കൂട്ടുകാരികള്‍ എന്റെ വീട്ടിലേക്ക് വരും. കാരണം ഞാന്‍ നന്നായി കുക്ക് ചെയ്യുന്നെന്ന് പറയും. അവരുടെ അമ്മമാര്‍ക്ക് ജോലി ചെയ്യുന്നവരാണ്. മക്കളെ കൊണ്ട് പോയ്‌ക്കോ എന്ന് അവരും പറയും. മക്കളുടെ കൂട്ടുകാരികളുടെ മാതാപിതാക്കളില്‍ ഒരുപാട് പേരുമായി സൗഹൃദമുണ്ടെന്നും രംഭ വ്യക്തമാക്കി.
അടുത്തിടെ നടി മീനയും രംഭയുടെ പാചകത്തെ കുറിച്ച് പറഞ്ഞിരുന്നു. തന്റെ അടുത്ത സുഹൃത്താണ് രംഭ. രംഭ നല്ല കുക്കാണ്. മറ്റൊരാള്‍ കുക്ക് ചെയ്യുന്നത് രംഭയ്ക്ക് ഇഷ്ടമല്ല. കുടുംബത്തിനും മക്കള്‍ക്കുമെല്ലാം അവള്‍ തന്നെ ഭക്ഷണം വെയ്ക്കും. ഞാന്‍ വരുന്ന വരെയും നീ അടുക്കളയില്‍ കയറരുതെന്ന് ഭര്‍ത്താവ് ഇന്ദ്രന്‍ പറയും. പക്ഷെ അവള്‍ എപ്പോഴും കുട്ടികള്‍ക്ക് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കും. എനിക്കുള്ള ഇമേജ് ഫാമിലി ഗേള്‍ ആയാണ്.
പക്ഷെ എനിക്ക് ഒട്ടും കുക്കിംഗ് അറിയില്ല. എന്നാല്‍ രംഭ നേരെ ഓപ്പോസിറ്റാണ്. ഗ്ലാമര്‍ ഗേള്‍ ഇമേജ് ആണ്. എന്നാല്‍ അവള്‍ നല്ല പാചകക്കാരിയാണെന്നും മീന പറഞ്ഞിരുന്നു. അതേസമയം, സിനിമാ രംഗത്ത് നിന്നും വിട്ട് നിന്നതിനെക്കുറിച്ചും നടി രംഭ സംസാരിച്ചിരുന്നു. എനിക്കൊരു ഇടവേള വേണമായിരുന്നു. വിവാഹം ചെയ്ത് ഭര്‍ത്താവിനോടൊപ്പം ലോകം ചുറ്റാനായിരുന്നു ആഗ്രഹിച്ചത്. കുറച്ച് നാള്‍ അദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്തു.
വിവാഹ ശേഷം ഷോകള്‍ ചെയ്‌തെങ്കിലും കുട്ടികളുള്ളതിനാല്‍ ബുദ്ധിമുട്ടായായിരുന്നു. കുട്ടികള്‍ക്ക് ഏഴ് വയസ് വരെ മാതാപിതാക്കളുടെ സാമീപ്യം ആവശ്യമാണെന്നും അവര്‍ക്ക് വേണ്ടി സമയം മാറ്റി വെക്കാന്‍ താന്‍ തയ്യാറാവുകായിരുന്നെന്നും രംഭ അന്ന് വ്യക്തമാക്കി. ഇടയ്ക്കിടെ താരം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇന്ത്യയിലെത്താറുണ്ട്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളും വൈറലായിരുന്നു.
രണ്ട് നായികമാരുള്ള സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ് തന്റെ വസ്ത്രങ്ങളും ലുക്കുമെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും രംഭ പറയുന്നു. തെലുങ്കിലെ എന്റെ മൂന്നാമത്തെ സിനിമയില്‍ രണ്ട് നായികമാരുണ്ട്. അപ്പോഴാണ് എനിക്ക് ടെന്‍ഷന്‍ തുടങ്ങിയത്. എന്റെ വസ്ത്രം പോര, ഇത് ധരിക്കാന്‍ പറ്റില്ലെന്ന് ഡാന്‍സ് മാസ്റ്ററോട് പറഞ്ഞു. അസൂയ തോന്നിത്തുടങ്ങി. ഇത്തര തോന്നലുകള്‍ എല്ലാവര്‍ക്കും ഉണ്ടാകും. പക്ഷെ അത് ക്യൂട്ട് ആയിരുന്നു. തനിക്ക് ശത്രുതാ മനോഭാവം ഇല്ലായിരുന്നെന്നും രംഭ വ്യക്തമാക്കി.
അരുണാചലം എന്ന ചിത്രത്തില്‍ രജിനികാന്തിനൊപ്പമുള്ള അനുഭവങ്ങളും രംഭ പങ്കുവെച്ചു. ഷൂട്ടിംഗ് സെറ്റ് കുടുംബം പോലെയായിരുന്നു. എല്ലാവരും ഒരുമിച്ചിരിക്കും. അരുണാചലം സിനിമയില്‍ അഭിനയിക്കവെ സന്ധ്യക്ക് ലൈറ്റ് അണഞ്ഞു. ഉടനെ ആരോ ഒരാള്‍ എന്നെ തട്ടി. ഞാന്‍ അലറി വിളിച്ചു. ലൈറ്റ് വന്നപ്പോള്‍ ആരാണ് രംഭയെ തൊട്ടതെന്ന സംസാരം വന്നു. രജിനി സാറായിരുന്നു തൊട്ടത്. വെറുതെ തമാശ കാണിച്ചതാണ്. ഇത്തരം തമാശകള്‍ ഒപ്പിക്കുന്നയാളായിരുന്നു രജിനികാന്തെന്നും രംഭ ഓര്‍ത്തു.
തന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ച ഒരു ലൈറ്റ് മാന്റെ കടുത്ത ആരാധനയെക്കുറിച്ചും രംഭ സംസാരിച്ചു. അദ്ദേഹം എന്റെ പേര് പച്ച കുത്തി. എല്ലാ ദിവസവും എന്റെ ഫോട്ടോയ്ക്ക് ഹല്‍വ സമര്‍പ്പിക്കും. അരുണാചലം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് സൂപ്പര്‍താരം രജിനികാന്ത് ആണ് ആരാധകനെക്കുറിച്ച് രംഭയോട് പറയുന്നത്. എന്നാല്‍ അദ്ദേഹം പറഞ്ഞത് താന്‍ വിശ്വസിച്ചിരുന്നില്ലെന്ന് രംഭ ഓര്‍ത്തു.
രജിനി സര്‍ ലൈറ്റ് മാനെ വിളിച്ച് പച്ച കുത്തിയത് എന്നെ കാണിച്ചു. തമിഴിലായിരുന്നു എഴുതിയത്. എനിക്ക് തമിഴ് വായിക്കാനറിയില്ല. ഇതെന്റെ പേര് ആണെന്ന് എങ്ങനെ വിശ്വസിക്കുമെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന് വിഷമമായി. മാം, നിങ്ങളുടെ പേര് തന്നെയാണെന്ന് പറഞ്ഞു. രംഭയെന്ന് തമിഴില്‍ എഴുതുക ഇങ്ങനെയാണെന്ന് അന്നാണ് എനിക്ക് മനസിലായത്. അദ്ദേഹം ഇന്നും സിനിമാ രംഗത്തുണ്ടാകും. ഊട്ടിയിലെ വീട്ടില്‍ റൂമിലുള്ള തന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ഹല്‍വ സമര്‍പ്പിക്കാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രംഭ പറഞഅഞിരുന്നു.
ആന്ധ്രാ സ്വദേശിനിയായ രംഭയുടെ യഥാര്‍ത്ഥ പേര് വിജയലക്ഷ്മി എന്നായിരുന്നു. സിനിമയില്‍ എത്തിയ ശേഷമാണ് രംഭ എന്ന പേര് താരം സ്വീകരിച്ചത്. 2011ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം രംഭ സിനിമയില്‍ അധികം സജീവമായിരുന്നില്ല. ചില ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ രംഭ അതിന് ശേഷം ജഡ്ജ് ആയിട്ടുണ്ട്. പക്ഷേ സിനിമയില്‍ പിന്നീട് അഭിനയിച്ചിട്ടില്ല. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും ഇറങ്ങിയിട്ടുണ്ട് രംഭ. 2003 ല്‍ പുറത്തിറങ്ങിയ ത്രീറോസ് എന്ന ചിത്രമായിരുന്നു നടി നിര്‍മ്മിച്ചത്.