ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകം അടക്കി വാണ നാലു താരസുന്ദരിമാര്‍ ഒരേ ഫ്രെയിമില്‍ എത്തിയിരിക്കുകയാണ്., രംഭ, ദേവയാനി, റോജ. മീന എന്നവരുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.കൊറിയോഗ്രാഫറായ കലാ മാസ്റ്ററാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.
ഈ താരസുന്ദരിമാരുടെയെല്ലാം സുഹൃത്താണ് കലാ മാസ്റ്റര്‍. പലപ്പോഴും ഈ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കലാ മാസ്റ്റര്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ നാലുപേരും ഒന്നിച്ചെത്തിയ ഈ ചിത്രങ്ങള്‍ ആരാധകര്‍ക്കും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നതാണ്.
തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍സ്റ്റാറുകളുടെയും നായികയായി അഭിനയിച്ചിട്ടുള്ള നടിമാരില്‍ ഒരാളാണ് മീന. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചതിനാല്‍ മലയാളികളെ സംബന്ധിച്ച് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് മീന.
മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നായികയായി അഭിനയിച്ച നടിയാണ് രംഭ. വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളില്‍ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു. മലയാളത്തില്‍ സര്‍ഗം എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സില്‍ അഭിനയം തുടങ്ങിയ രംഭ തമിഴില്‍ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയില്‍ സല്‍മാന്‍ ഖാനോടൊപ്പവും മലയാളത്തില്‍ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്.
2003ല്‍ സിനിമ നിര്‍മ്മാതാവായും രംഭ വന്നു. ജ്യോതിക, ലൈല എന്നിവരോടൊപ്പം രംഭയും അഭിനയിച്ച 'ത്രീ റോസ്സസ്' എന്ന ചിത്രമാണ് നിര്‍മിച്ചത്. 2010ല്‍ സിനിമാ ജീവിതം അവസാനിപ്പിച്ച രംഭ കാനഡയില്‍ ബിസിനസുകാരനായ ഇന്ദ്രന്‍ പത്മാനന്തനെ വിവാഹം കഴിച്ച് ടോറോന്റോയിലേക്ക് താമസം മാറി. പിന്നീട് ചില ഡാന്‍സ് റിയാലിറ്റി ഷോകളില്‍ മാത്രമാണ് രംഭ പ്രത്യക്ഷപ്പെട്ടത്.