നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിംഗ്. ഇപ്പോഴിതാ നടിയുടെ സഹോദരന് അമന് പ്രീത് സിംഗ് മയക്കുമരുന്ന് കേസില്‍ അ റസ്റ്റിലായിരിക്കുകയാണ്. അമനെ കൂടാതെ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദ് പൊലീസ് ആണ് അ റസ്റ്റ് ചെയ്തിരിക്കുന്നത്.
അമന് പ്രീത് സിംഗ്, അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധന്, നിഖില്‍ ദമന്‍ എന്നവരാണ് പ്രതികള്‍. 2.6 കിലോ കൊ ക്കെയ്ന് ഹൈദരാബാദിലേക്ക് വില്പന യ്ക്കായി കൊണ്ടുവരുന്നതായി തെലങ്കാന ആന്റി നാ ര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്ര തികളെ പിടികൂടിയത്.
നിലവില്‍ അഞ്ച് പേരും പൊലീസ് ക സ്റ്റഡിയിലാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്ര തികളെ കോടതിയില്‍ ഹാജരാക്കും. ഇവരില്‍ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 199 ഗ്രാം കൊ ക്കെയ്ന്, രണ്ട് പാസ്പോര്ട്ടുകള്, രണ്ട് ബൈക്കുകള്‍, 10 സെല്‍ ഫോണുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു
നേരത്തെ, നഗരത്തിലെ ഉന്നതരായ ചില ഉപഭോക്താക്കള്‍ക്ക് കൊ ക്കെയ്ന് വിറ്റതിന് രണ്ട് നൈജീരിയക്കാരുള്‍പ്പെടെ അഞ്ച് മ യക്കുമരുന്ന് വില്‍പ്പനക്കാരെ തെലങ്കാന ആന്റി നാ ര്‍ക്കോട്ടിക് ബ്യൂറോയും സൈബരാബാദ് പോലീസിന്റെ പ്രത്യേക ഓപ്പറേഷന് ടീമും രാജേന്ദ്രനഗര്‍ പൊലീസും അറസ്റ്റ് ചെയ്തിരുന്നു.
ആ ഉന്നതരായ ഉപഭോക്താക്കളില്‍ ഒരാള്‍ അമന് ആണ്. 13 ഉപഭോക്താക്കളില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.അഞ്ച് പേരുടെയും മൂത്ര സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കൊ ക്കെയ്ന് പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചു എന്നും സൈബറാബാദ് പൊലീസ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി വ്യക്തമാക്കി. ഹൈദരാബാദ് പൊലീസ് അമന്റെ അ റസ്റ്റ് സ്ഥിരീകരിക്കുകയും ചെയ്തു.
കേസ് കൂടുതല്‍ അന്വേഷിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്നും ഇതെല്ലാം വൈകാതെ അറിയിക്കുമെന്നാണ് രാജേന്ദ്ര നഗര്‍ സോണിലെ സൈബരാബാദ് പൊലീസ് ഡിസിപി ശ്രീനിവാസ് പറഞ്ഞത്. കഴിഞ്ഞ നാല് വര്‍ഷമായി മ യക്കുമ രുന്ന് കടത്തും ഉപഭോഗ കേസും ഇഡി അന്വേഷിച്ചുവരികയാണ്.