Latest News

നെപ്പോട്ടിസം കാരണം തനിക്കും സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്; സ്റ്റാര്‍ കിഡ്‌സിന് എളുപ്പം സിനിമയില്‍ എത്താന്‍ സാധിക്കുന്നുവെങ്കില്‍ അത് അവരുടെ മാതാപിതാക്കള്‍ കഠിനാധ്വാനം ചെയ്തതു കൊണ്ട്; വെളിപ്പെടുത്തലുമായി രാകുല്‍ പ്രീത് സിംഗ്

Malayalilife
 നെപ്പോട്ടിസം കാരണം തനിക്കും സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്; സ്റ്റാര്‍ കിഡ്‌സിന് എളുപ്പം സിനിമയില്‍ എത്താന്‍ സാധിക്കുന്നുവെങ്കില്‍ അത് അവരുടെ മാതാപിതാക്കള്‍ കഠിനാധ്വാനം ചെയ്തതു കൊണ്ട്; വെളിപ്പെടുത്തലുമായി രാകുല്‍ പ്രീത് സിംഗ്

നെപ്പോട്ടിസം കാരണം തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി രാകുല്‍ പ്രീത് സിംഗ്. രണ്‍വീര്‍ പോഡ്കാസ്റ്റിലാണ് രാകുല്‍ ഇത് പറഞ്ഞത്. നെപ്പോട്ടിസം ജീവിത യാഥാര്‍ത്ഥ്യമാണെന്നും ആളുകള്‍ അത് എത്ര വേഗത്തില്‍ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുല്‍ പ്രീത് പറഞ്ഞു.

നെപ്പോട്ടിസം കാരണം പ്രൊജക്ടുകള്‍ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഹിന്ദിയില്‍ രാകുല്‍ പറഞ്ഞു, ''തീര്‍ച്ചയായും, അതിന്റെ ഫലമായി നിങ്ങള്‍ക്ക് കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇത് സിനിമാ വ്യവസായത്തിന്റെ ഭാഗമല്ലെങ്കില്‍ അത് നിങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കാം. മറ്റേതൊരു വ്യവസായത്തിലും, മെഡിക്കല്‍ ഫീല്‍ഡ് പോലെയാണ് ഇത്. അതാണ് ജീവിതമെന്ന് ഞാന്‍ കരുതുന്നു, നിങ്ങള്‍ ഇത് എത്രയും വേഗം മനസ്സിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്'' രാകുല്‍ പറഞ്ഞു.

പേരുകളൊന്നും വെളിപ്പെടുത്താതെ താരം കൂട്ടിച്ചേര്‍ത്തു ''നാളെ, എന്റെ കുട്ടികള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അവരെ സഹായിക്കും. ഞാന്‍ നേരിടേണ്ടി വന്ന അവസ്ഥ അവര്‍ക്ക് വരാന്‍ ഞാന്‍ അനുവദിക്കില്ല. അതുപോലെ, സ്റ്റാര്‍ കിഡ്‌സിന് എളുപ്പം സിനിമയില്‍ എത്താന്‍ സാധിക്കുന്നുവെങ്കില്‍ അത് അവരുടെ മാതാപിതാക്കള്‍ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്.

അതുകൊണ്ട് നെപ്പോട്ടിസം വലിയ പ്രശ്‌നമായി ഞാന്‍ ചിന്തിക്കുന്നില്ല.അത് ഒരു യാഥാര്‍ത്ഥ്യമാണ്, സിനിമകള്‍ എനിക്ക് അത് മൂലം നഷ്ടമായി, പക്ഷെ അതില്‍ എനിക്ക് ദുഖമില്ല. ഒരുപക്ഷേ ഈ പ്രൊജക്ടുകള്‍ എന്നെ ഉദ്ദേശിച്ചുള്ളതാകില്ല. ആ ദിവസം ചിലപ്പോള്‍ വിഷമം തോന്നും, എന്നാല്‍ പിന്നീട് അത് മറക്കും, രാകുല്‍ പ്രീത് സിംഗ് കൂട്ടിച്ചേര്‍ത്തു. കമല്‍ഹാസന്‍ നായകനായി കഴിഞ്ഞ ജൂലൈയില്‍ ഇറങ്ങിയ ഇന്ത്യന്‍ 2 എന്ന ചിത്രത്തിലാണ് രാകുല്‍ അവസാനം അഭിനയിച്ചത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്റെ ജോഡിയായണ് രാകുല്‍ എത്തിയത്.

rakul preet singh on nepotism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക