ശങ്കര്‍-രജനീകാന്ത് കൂട്ടുക്കെട്ടില്‍ എത്തിയ 2.0 റെക്കോഡ് കളക്ഷനാണ് റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ നേടിയത്. . 500 കോടിയലധികം രൂപയാണ് ചിത്രം നേടിയത്. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ത്രീഡിയില്‍ ഒരുക്കിയ 2.0 ആഗോള ബോക്സ്ഓഫിസില്‍ ആദ്യ ആഴ്ചയില്‍ 500 കോടി പിന്നിട്ട് മുന്നേറുമ്പോള്‍ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പുറത്തിറങ്ങിയിട്ടുണ്ട്.
രജനികാന്ത്, അക്ഷയ് കുമാര്‍, എമി ജാക്സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ഇന്ത്യയിലെ ചരിത്രം ആവര്‍ത്തിക്കാനായി മെയ് മാസത്തില്‍ ചൈനയില്‍ 56,000 തീയ്യേറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രം വിതരണത്തിനെത്തും. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 100 കോടിക്കു മുകളില്‍ കളക്ഷന്‍ ആദ്യ ആഴ്ചയില്‍ നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്ന് ബാഹുബലിക്ക് ശേഷം 500 കോടി ആഗോള കളക്ഷന്‍ മറികടക്കുന്ന ആദ്യ ചിത്രമായും 2.0 മാറിയിരിക്കുകയാണ്.
ഈ വീക്കെന്‍ഡില്‍ തമിഴകത്തു നിന്നു മാത്രമുള്ള കളക്ഷന്‍ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഇതിനകം ഈ വര്‍ഷം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനിലേക്ക് 2.0 എത്തിക്കഴിഞ്ഞു. ഇപ്പോഴും മികച്ച ഒക്കുപ്പന്‍സിയിലാണ് ത്രീഡി ഷോകള്‍ മുന്നേറുന്നത്. മികച്ച സ്‌ക്രീന്‍ കൗണ്ട് രണ്ടാം ആഴ്ചയിലും ചിത്രത്തിനുണ്ട്. 392 കോടി ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ആഴ്ചയില്‍ 2.0 നേടിയപ്പോള്‍, 128 കോടിയാണ് വിദേശ വിപണികളില്‍ നിന്ന് സ്വന്തമാക്കിയത്. ആദ്യ ആഴ്ചയിലെ കളക്ഷന്‍ 520 കോടി.