Latest News

ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാര്‍; ജനങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് രജനീകാന്തും കമലാഹസനും

Malayalilife
ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാര്‍; ജനങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് രജനീകാന്തും കമലാഹസനും

മിഴ്നാടിന്റെ വികസനത്തിന് ആവശ്യമാണെങ്കില്‍ താനും രജനിയും ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് നടന്‍ കമല്‍ ഹാസന്‍. അത്തരം ആവശ്യം വരികയാണെങ്കില്‍ അത് പ്രഖ്യാപിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.പത്രസമ്മേളനത്തിന് ശേഷം കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത് .


ഞങ്ങളുടെ ജോലിയാണ് പ്രധാനം. നയങ്ങളെക്കുറിച്ച് പിന്നീട് ചര്‍ച്ച നടത്തും. നാല്‍പത്തിമൂന്ന് വര്‍ഷങ്ങളായി ഒന്നിച്ച് ജോലി ചെയ്യുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ ഒരുമിക്കുന്നതിനെ അത്ഭുതമായി കാണേണ്ടതില്ലെന്നും കമല്‍ പറഞ്ഞു.

സഖ്യ സാധ്യത തള്ളാത്ത രീതിയിലായിരുന്നു രജനികാന്തിന്റെ പ്രതികരണവും. തമിഴ്ജനതയുടെ വികസനത്തിന് ആവശ്യമെങ്കില്‍ കമലുമായി കൈകോര്‍ത്ത് മുന്നോട്ട് പോകുമെന്ന് രജനി പറഞ്ഞു. ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കമലും രജനിയും എന്ന അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്.സ്വന്തം രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും 2021 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന്ത് മുമ്ബ് വ്യക്തമാക്കിയിരുന്നു. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി കമല്‍ ഹാസന്‍ നേരത്തെ രൂപീകരിച്ചിരുന്നു.എന്തായാലും ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നാണ് ഇരുവരുടെ തീരുമാനം

Read more topics: # rajanikanth,# kamala hazzan
rajanikanth kamala hazzan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES