കാഴ്ച്ചയുടെ വിരുന്നൊരുക്കാന്‍ എത്തുന്ന ഗോവ അന്താരാഷ്ട്ര ചലചിത്ര മേളയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന് അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്യും.ഇക്കാര്യം കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.
നടന് രജനീകാന്തിന് 'ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി' പുരസ്കാരം നല്‍കും. ഫ്രഞ്ച് നടി ഇസബെല്ല ഹുപെര്‍ട്ടിനെ സമഗ്രസംഭാവനകള്‍ക്കുള്ള പുരസ്കാരം നല്കി ആദരിക്കും.
''ചരിത്രത്തിലാദ്യമായി ഈ വര്‍ഷം കൊങ്കിണിസിനിമകള്‍ ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. അധികമായി നാലു സ്ക്രീനുകള്‍കൂടി സര്‍ക്കാര്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 176 രാജ്യങ്ങളില്‍നിന്നുള്ള 190-ല്‍പ്പരം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
റിലീസ് ചെയ്ത് 50 വര്‍ഷം പിന്നിടുന്ന 11 സിനിമകളും 50 വനിതാസംവിധായകരുടെ 50 സിനിമകളും പ്രദര്‍ശിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ഐ.എഫ്.എഫ്.ഐ.ക്കുണ്ട്.