Latest News

ആടിലെ പരിഷ്‌കാരിക്ക് കല്യാണം! രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിയുടെ വിവാഹചിത്രങ്ങള്‍ വൈറലാകുന്നു

Malayalilife
ആടിലെ പരിഷ്‌കാരിക്ക് കല്യാണം! രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിയുടെ വിവാഹചിത്രങ്ങള്‍ വൈറലാകുന്നു


വില്ലനായി എത്തി സ്വഭാവനടനായി തിളങ്ങി അവസാനകാലങ്ങളില്‍ കോമഡിയിലൂടെ പ്രേക്ഷകനെ ചിരിപ്പിച്ച നടനാണ് രാജന്‍ പി ദേവ്. ക്രൗര്യത്തിന്റെ നേര്‍രൂപമായ വില്ലനായും നോട്ടത്തില്‍ പോലും ഹാസ്യം നിറച്ച് ചിരിപ്പിച്ചും കടന്നുപോയ രാജന്‍ പി ദേവ് ഇപ്പോഴും മലയാളി മനസുകളിലുണ്ട്. അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമാ രംഗത്താണുള്ളത്. ആടിലെ പരിഷ്‌കാരി ബാസ്റ്റിന്‍ പത്രോസായി എത്തിയ ഉണ്ണി രാജന്‍ പി ദേവിന്റെ മകനാണ്. ഉണ്ണിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്.

രാജന്‍ പി ദേവ് വിട വാങ്ങി പത്തുവര്‍ഷം പിന്നിട്ടും മലയാളികള്‍ അദ്ദേഹത്തെ മറന്നില്ല. ആ നടനോടുള്ള സ്‌നേഹമാണ് അദ്ദേഹത്തിന്റെ മക്കളോും മലയാളികള്‍ക്കുള്ളത്. അദ്ദേഹത്തിന്റെ മകന്‍ ഉണ്ണിയും ജൂബിനും സിനിമയില്‍ തിളങ്ങുന്നുണ്ട്. രണ്ടു പേരും അഭിനേതാക്കളാണ്. മിഥുന്‍ മാനുവല്‍ ഒരുക്കിയ ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ സിനിമകളിലൂടെ ഉണ്ണി ശ്രദ്ധേയനായി. ഇപ്പോള്‍ നടന്റെ വിവാഹം കഴിഞ്ഞ വാര്‍ത്തയാണ് എത്തുന്നത്. പ്രിയങ്കയാണ് വധു. താരസമ്പന്നമായിരുന്ന വിവാഹച്ചടങ്ങില്‍ സിനിമാ–സീരിയല്‍ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. വൈറലാകുന്ന ചിത്രങ്ങള്‍ കാണാം 

Read more topics: # rajan p dev,# son unni
rajan p dev son unni

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES