നയന്‍താരയെ പ്രശംസിച്ച് നടി രാധിക ശരത്കുമാര്‍. നയന്‍താരയും കവിനും പ്രധാന വേഷങ്ങളിലെത്തിയ 'ഹായ്' എന്ന തമിഴ് ചിത്രത്തിന്റെ സക്സസ് മീറ്റില്‍ സംസാരിക്കുമ്പോഴാണ് നയന്‍താരയെ കുറിച്ച് രാധിക വാചാലയായത്.
വിഘ്‌നേശും നയന്‍താരയും പവര്‍ കപ്പിളാണെന്ന് രാധിക ശരത്കുമാര്‍ പറയുന്നു. ക്യാമറയ്ക്ക് മുന്നിലുള്ള ടാലന്റും ക്യാമറയ്ക്ക് പിന്നിലുള്ള വിഷനും. എത്ര മനോഹരമായ കോബിനേഷനാണ്.
അവരുടെ വിജയത്തില്‍ എനിക്ക് സന്തോഷമുണ്ട്. നയന്‍താര വളരെ ടഫായ വ്യക്തിയാണ്. ഞാനെപ്പോഴും അവളെ നോക്കു. നിങ്ങള്‍ എന്ത് കൊണ്ട് ഇത്രയും വലിയ വിജയത്തിലെത്തിയെന്ന് എനിക്ക് മനസിലായെന്ന് ഞാന്‍ പറഞ്ഞു. വളരെ ബുദ്ധിമുട്ടാണ്.
ട
പുറമെ സൗമ്യയായി തോന്നുമ്പോഴും നയന്‍താരയുടെ കരുത്താര്‍ന്ന മനസ്സാണ് അവരുടെ വിജയത്തിനു കാരണമെന്നും രാധിക കൂട്ടിച്ചേര്‍ത്തു. 'നയന്‍താര വളരെ ടഫായ വ്യക്തിയാണ്, മാനസികമായി കരുത്തയാണ്. ഞാനെപ്പോഴും അവളെ കാണുമ്പോള്‍, നിങ്ങള്‍ എന്ത് കൊണ്ട് ഇത്രയും വലിയ വിജയത്തിലെത്തിയെന്ന് എനിക്ക് മനസിലായെന്ന് പറയും. വളരെ ബുദ്ധിമുട്ടാണത്. മുടി ചീകാന്‍ 24 മണിക്കൂറും തല പിടിച്ച് ഒരാള്‍ ഉണ്ടാകും. എനിക്കൊക്കെയാണെങ്കില്‍ രണ്ടാമത്തെ തവണ തന്നെ ദേഷ്യം വരും, 'മതി നിര്‍ത്ത്' എന്ന് പറഞ്ഞ് അടിക്കും. എന്നാല്‍ നയന്‍താര തന്റെ ലുക്കിലും പെര്‍ഫോമന്‍സിലും അത്രയധികം സൂക്ഷ്മത പുലര്‍ത്തുന്നയാളാണ്. എല്ലാ ചെറിയ കാര്യങ്ങളിലും അതീവ ശ്രദ്ധാലുവാണ്. ഒപ്പം അഭിനയിക്കുന്നവരോട് എന്ത് കെയറിംഗ് ആണെന്ന് അറിയാമോ,' രാധിക ശരത്കുമാര്‍ പറഞ്ഞു.
സിനിമയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണവും കൃത്യമായ തയ്യാറെടുപ്പുകളുമാണ് നയന്‍താരയെ സിനിമയിലെ ഏറ്റവും വലിയ വിജയനായകിയാക്കി മാറ്റിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു രാധികയുടെ വാക്കുകള്‍.