Latest News

ചില അത്താഴവിരുന്നുകള്‍ ആളുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കുന്നത് അത്ഭുതകരമാണ്; 'ഇപ്പോള്‍ ചെന്നൈയില്‍ എനിക്ക് കുറച്ചുകൂടി കുടുംബാംഗങ്ങളുണ്ട്': നയന്‍താരയ്ക്കും വിക്കിയ്ക്കുമൊപ്പമുളള ചിത്രങ്ങളുമായി പി.വി സിന്ധു

Malayalilife
ചില അത്താഴവിരുന്നുകള്‍ ആളുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കുന്നത് അത്ഭുതകരമാണ്; 'ഇപ്പോള്‍ ചെന്നൈയില്‍ എനിക്ക് കുറച്ചുകൂടി കുടുംബാംഗങ്ങളുണ്ട്': നയന്‍താരയ്ക്കും വിക്കിയ്ക്കുമൊപ്പമുളള ചിത്രങ്ങളുമായി പി.വി സിന്ധു

ബാഡ്മിന്റന്‍ സൂപ്പര്‍താരം പി.വി സിന്ധുവും നടി നയന്‍താരയും ഒന്നിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമൊപ്പമുളള മനോഹരമായ ചിത്രങ്ങളാണ് സിന്ധു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. പി.വി. സിന്ധുവിന്റെ ഭര്‍ത്താവ് വെങ്കട്ട ദത്ത സായ്യെയും ചിത്രത്തില്‍ കാണാം.

'മനോഹരമായ സായാഹ്നം. ഗംഭീര ഭക്ഷണം. ഹൃദയം തുറന്നുള്ള സംസാരവും ഒടുങ്ങാത്ത ചിരിയും. ചില അത്താഴവിരുന്നുകള്‍ ആളുകളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കുന്നത് അത്ഭുതകരമാണ്. നമ്മള്‍ സുഹൃത്തുക്കളായി ഉള്ളിലേക്ക് നടന്നു കയറുന്നു, ജീവിതത്തെയും സ്നേഹത്തെയും അതിനിടയിലുള്ള സമസ്ത കാര്യങ്ങളെയും കുറിച്ച് സംസാരിക്കുന്നു, തിരികെ ഇറങ്ങുമ്പോള്‍ കാലങ്ങളായി പരസ്പരം അറിയുന്നവരാണെന്ന തോന്നല്‍ ഉള്ളില്‍ ബാക്കിയാവുന്നു.

എന്റെ പ്രിയപ്പെട്ട ആന്റി ഉള്ളതുകൊണ്ട് ചെന്നൈ എനിക്ക് എന്നും സ്വന്തം വീട് പോലെയായിരുന്നു. എന്നാല്‍ ഈ സായാഹ്നത്തിന് ശേഷം, എനിക്കായി അവിടെ കുറച്ചുകൂടി കുടുംബാംഗങ്ങള്‍ കാത്തിരിപ്പുണ്ടെന്ന അനുഭൂതിയാണ് ഉള്ളില്‍. വിക്കി, നയന്‍... നിങ്ങള്‍ രണ്ടുപേരും സ്നേഹം നിറഞ്ഞവരാണ്'.- പി.വി സിന്ധു ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

pv sindhu and nayanthara

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES