Latest News

തൊട്ടടുത്ത വിന്‍ഡോ സീറ്റില്‍ ഇരുന്നത് ആരാണെന്ന് ശ്രദ്ധിച്ചിരുന്നേയില്ല; പിന്നീട് മുഴുവന്‍ യാത്രയും ഉറക്കം നടിച്ചു; കയാടു ലോഹര്‍

Malayalilife
തൊട്ടടുത്ത വിന്‍ഡോ സീറ്റില്‍ ഇരുന്നത് ആരാണെന്ന് ശ്രദ്ധിച്ചിരുന്നേയില്ല; പിന്നീട് മുഴുവന്‍ യാത്രയും ഉറക്കം നടിച്ചു; കയാടു ലോഹര്‍

പ്രമുഖ തെന്നിന്ത്യന്‍ നടി കയാദു ലോഹര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ കൗതുകകരവും അവിസ്മരണീയവുമായ ഒരു അനുഭവം പങ്കുവെച്ചു. താന്‍ സഞ്ചരിച്ച വിമാനത്തില്‍ യാതൊരു മുന്‍ധാരണയുമില്ലാതെ സീറ്റ് മാറിയിരുന്നപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ തൊട്ടടുത്താണ് എത്തിപ്പെട്ടതെന്നും ആ നിമിഷം പരിഭ്രാന്തികൊണ്ട് താന്‍ എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചുപോയെന്നുമാണ് നടി പറയുന്നത്.

രാജിനികാന്തിനൊപ്പം വിമാനത്തില്‍ അടുത്തിരുന്നിട്ടും ആദ്യം അദ്ദേഹമാണെന്ന് തിരിച്ചറിയാതെ പോയി. താരത്തെ തിരിച്ചറിഞ്ഞതോടെ പരിഭ്രമിച്ച കയാടു യാത്രയിലുടനീളം ഉറങ്ങുന്നതായി അഭിനയിച്ചുവെന്നും പറയുന്നു.

വിമാനത്തില്‍ ഇടുങ്ങിയ സീറ്റിലായിരുന്നു കയാടു ഇരുന്നത്. അടുത്തിരുന്ന യാത്രക്കാരിയുടെ നിര്‍ദ്ദേശപ്രകാരം സീറ്റ് മാറിയപ്പോഴാണ് രാജിനികാന്തിന് സമീപമെത്തിയത്. എന്നാല്‍ ജനല്‍സീറ്റിലിരുന്ന വ്യക്തിയെ ശ്രദ്ധിക്കാന്‍ പോലും അന്ന് കയാടു ശ്രമിച്ചില്ല. ''സര്‍, നിങ്ങളുടെ എയര്‍പോഡ് ഒന്ന് എടുക്കാമോ'' എന്ന് പോലും പറഞ്ഞ ശേഷമാണ് അത് രാജിനികാന്താണെന്ന് പിന്നീട് മനസിലായത്.

ആരാധകര്‍ അടുത്തിരിക്കാതിരിക്കാനായി രാജിനികാന്ത് ആ സീറ്റ് പ്രത്യേകം ബുക്ക് ചെയ്തിരുന്നതാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും കയാടു പറഞ്ഞു. താരത്തെ തിരിച്ചറിഞ്ഞ നിമിഷം താന്‍ ആകെ പരിഭ്രമിച്ചുപോയി. ''എന്താണ് ഞാന്‍ ചെയ്തത്, ഈ സീറ്റില്‍ വന്നിരുന്നല്ലോ'' എന്നായിരുന്നു മനസിലെ ചിന്തയെന്നും അവര്‍ പറഞ്ഞു.

പിന്നീട് യാത്രയിലുടനീളം കയാടു ഉറക്കം നടിച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ ഉറങ്ങിയിരുന്നില്ല. ''മുഴുവന്‍ യാത്രയിലും ഞാന്‍ ഇങ്ങനെയായിരുന്നു,'' എന്നാണ് ആ നിമിഷം ഓര്‍ത്തെടുത്ത് കയാടു പറഞ്ഞത്.

വിമാനം ഇറങ്ങുന്നതിന് മുമ്പ് സംവിധായകന്‍ അശ്വത് മാരിമുത്തുവിനെ ഫോണില്‍ വിളിച്ചതും കയാടു ഓര്‍ത്തെടുത്തു. താന്‍ രാജിനികാന്തിനൊപ്പമാണ് ഇരിക്കുന്നതെന്നും എന്താണ് അദ്ദേഹത്തോട് പറയേണ്ടതെന്ന് അറിയില്ലെന്നും പറഞ്ഞ താരം, താന്‍ അശ്വത് മാരിമുത്തുവിന്റെ 'ഡ്രാഗണി'ല്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറയാമോ എന്നും ചോദിച്ചു. രജിനികാന്ത് വിശ്വസിച്ചില്ലെങ്കില്‍ കാണിക്കാനായി അശ്വതിനോട് വീഡിയോ കോളില്‍ തുടരാനും ആവശ്യപ്പെട്ടു.

ഒടുവില്‍ വിമാനം ഇറങ്ങുന്നതിന് മുമ്പ് ധൈര്യം സംഭരിച്ച് കയാടു രാജിനികാന്തിനെ പരിചയപ്പെട്ടു. അശ്വത് മാരിമുത്തുവിന്റെ 'ഡ്രാഗണി'ല്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍, ''നീ വളരെ വ്യത്യസ്തയായിട്ടുണ്ടല്ലോ, സുന്ദരിയായിരിക്കുന്നു'' എന്നായിരുന്നു രാജിനികാന്തിന്റെ പ്രതികരണമെന്നും കയാടു പറഞ്ഞു.

അതേസമയം, നിലവില്‍ സൂര്യയ്‌ക്കൊപ്പമാണ് കയാടുവിന്റെ ഷൂട്ടിങ്. ആദ്യ ദിവസം തന്നെ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ വലിയ പരിഭ്രമം തോന്നിയെന്നും നാല് ദിവസം കഴിഞ്ഞിട്ടും ആ ഭയം പൂര്‍ണമായി മാറിയിട്ടില്ലെന്നും താരം പറഞ്ഞു. സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള സാന്നിധ്യമാണ് സൂര്യയുടേതെന്നും അതിനൊത്ത് മികച്ച പ്രകടനം നടത്തണമെന്നത് തനിക്ക് ഒരു 'ഹെല്‍ത്തി കോംപറ്റീഷന്‍' പോലെയാണെന്നും കയാടു വ്യക്തമാക്കി.

'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ സെറ്റിലെ ദുല്‍ഖര്‍ സല്‍മാന്റെ സമീപനവും കയാടു പ്രത്യേകം പ്രശംസിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സംവിധായകന്‍ നഹാസ് ഹിദായത്തിനാണ് സെറ്റിലെ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതെന്നും നിര്‍മാണത്തിന്റെ പേരില്‍ ക്രിയേറ്റീവ് തീരുമാനങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചില്ലെന്നും താരം പറഞ്ഞു.

ഒരു സീനിനെക്കുറിച്ച് ദുല്‍ഖറിന് വ്യത്യസ്തമായ ആശയമുണ്ടായിരുന്നെങ്കിലും സംവിധായകന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ അത് മറികടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞതായും കയാടു ഓര്‍ത്തെടുത്തു. നിര്‍മാതാവും നടനുമായ ഒരാള്‍ക്ക് അത്തരമൊരു സമീപനം പുലര്‍ത്തുന്നത് എളുപ്പമല്ലെന്നും അതാണ് ദുല്‍ഖറില്‍ നിന്ന് താന്‍ പഠിച്ച കാര്യമെന്നും താരം പറഞ്ഞു.

അഭിനേതാവെന്ന നിലയിലും ദുല്‍ഖറിന്റെ പ്രകടനത്തെ കയാടു പ്രശംസിച്ചു. സെറ്റില്‍ വളരെ റിലാക്‌സ്ഡ് ആയി ഇരിക്കുന്നതിനിടെ ഒരു സീന്‍ വരുമ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു വ്യക്തിയായി മാറാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് തന്നെ ഏറ്റവും ആകര്‍ഷിച്ചതെന്നും കയാടു പറഞ്ഞു.

kayadu lohar flight travel with rajinikanth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES