Latest News

പൃഥിരാജിനൊപ്പം ഹെലികോപ്റ്ററില്‍ പറക്കാന്‍ ഭാഗ്യം ലഭിച്ച് ആരാധകര്‍! ആഘോഷത്തിന്റെയും ഫ്‌ളൈറ്റ് യാത്രയുടെയും വീഡിയോ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചു

Malayalilife
പൃഥിരാജിനൊപ്പം ഹെലികോപ്റ്ററില്‍ പറക്കാന്‍ ഭാഗ്യം ലഭിച്ച് ആരാധകര്‍! ആഘോഷത്തിന്റെയും ഫ്‌ളൈറ്റ് യാത്രയുടെയും വീഡിയോ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചു


ബ്രദേഴ്‌സ് ഡേയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ക്കൊപ്പം ഹെലികോപ്റ്റര്‍ യാത്ര ചെയ്ത് പൃഥ്വിരാജ്. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായാണ് മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കൊപ്പം പൃഥ്വിരാജ് കൊച്ചിയില്‍ നിന്ന് പറന്നത്. ആഘോഷത്തിന്റെയും ഫ്‌ളൈറ്റ് യാത്രയുടെയും വീഡിയോ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.



ലാല്‍ ജൂനിയര്‍ സംവിധാനം നിര്‍വ്വഹിച്ച ഡ്രൈവിങ് ലൈസന്‍സ് മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ്. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹരീന്ദ്രന്‍ എന്ന സൂപ്പര്‍ താരമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. ഹരീന്ദ്രന്‍ എന്ന മലയാള സിനിമയിലെ സൂപ്പര്‍ താരവും അയാളുടെ കടുത്ത ആരാധകനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുരുവിളയും തമ്മിലുള്ള വില്ലത്തരങ്ങളിലൂടെയുമാണ് കഥ മുന്നോടു പോകുന്നത്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. മത്സരത്തില്‍  തിരഞ്ഞെടുക്കുന്നവര്‍ക്ക് പൃഥ്വിരാജിനൊപ്പം ഹെലികോപ്റ്റര്‍ യാത്രയായിരുന്നു സമ്മാനം.
 
കൊച്ചിയില്‍ താജ് ഗേറ്റ് വേക്ക് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് ആയിരുന്നു ആദ്യ പറക്കല്‍. ബിജിതാ ജനാര്‍ദനന്‍ എന്ന വിജയിക്കൊപ്പമാണ് കോഴിക്കോട് കെ.ടി.സി ഹെലിപാഡ് ഗ്രൗണ്ടിലെത്തിയത്. തുടര്‍ന്ന് ആര്‍ പി മാളിലെ ആശിര്‍വാദ് സിനിമാസിലും പൃഥ്വിരാജ് സന്ദര്‍ശനം നടത്തി. കോഴിക്കോട് നിന്ന് കൊല്ലം ജഡായു പാറയിലേക്കാണ് രണ്ടാമത്തെ പറക്കല്‍.

ഹാരിസ് പളത്ത് എന്ന വിജയിക്കൊപ്പം. പിന്നീട് ജഡായു പാറയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അരുണ്‍ കെ ചെറിയാനൊപ്പവും, തിരുവനന്തപുരത്ത് നിന്ന് തിരിച്ച് കൊച്ചിയിലേക്ക് ജിഷ്ണു രാജീവിനൊപ്പവും യാത്ര. ഡ്രൈവിങ് ലൈസന്‍സ് സക്‌സസ് ടൂര്‍ എന്ന് പേരിട്ട ഹെലികോപ്റ്റര്‍ യാത്രയില്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡിലുള്ള കാര്‍ണിവല്‍ സിനിമാസ്, എറണാകുളം സവിതാ തിയറ്റര്‍ എന്നിവിടങ്ങളിലും പൃഥ്വിരാജ് സന്ദര്‍ശനം നടത്തുന്നുണ്ട്.

 

Read more topics: # pruthviraj helihopter,# travel
pruthviraj helihopter travel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES