Latest News

എന്റെ പേളിക്കുട്ടീ ഇതൊക്ക കണ്ടാല്‍ എങ്ങനെ നിന്നെ ഇഷ്ടപെടാതിരിക്കും; ലോക്ഡൗണിലെ പേളിയുടെ വീട്ടിലെ കാഴ്ചകള്‍

Malayalilife
എന്റെ പേളിക്കുട്ടീ ഇതൊക്ക കണ്ടാല്‍ എങ്ങനെ നിന്നെ ഇഷ്ടപെടാതിരിക്കും; ലോക്ഡൗണിലെ പേളിയുടെ വീട്ടിലെ കാഴ്ചകള്‍

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരക ആരെന്ന ചോദ്യത്തിന് ഉത്തരം പേളി മാണി എന്നാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പേളി അവതാരകയായി മലയാളികളുടെ മനസില്‍ ഇടം നേടിയത്. ബിഗ്‌ബോസിലെത്തി ശ്രീനിഷിനെ വിവാഹം കഴിച്ച താരം ഇപ്പോള്‍ ശ്രീനിയൊടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുകയാണ്. നിരവധി ആരാധകരാണ് പേളിക്കുള്ളത്. പേളിയുടെ നിഷ്‌കളങ്കമായ മനസ് തന്നെയാണ് ആരാധകര്‍ പേളിയെ സ്‌നേഹിക്കാന്‍ കാരണവും. ലോകഡൗണ്‍ ദിനങ്ങളില്‍ ആലുവയിലെ വീട്ടിലാണ് കുടുംബസമേതം പേളിയുള്ളത്. 

ലോക്ഡൗണിലും തന്റെ ആരാധകരെ സന്തോഷിക്കാന്‍ പേളി ശ്രമിക്കുന്നുണ്ട്. മറ്റ് സെലിബ്രിറ്റികളില്‍ നിന്നും പേളിയെ വ്യത്യസ്തതയാക്കുന്നതും ആരാധകരോടുള്ള ഈ കരുതലാണ്. അവര്‍ക്കായി തമാശരീതിയിലെ ബോധവല്‍ക്കരണവും ടിക്ടോകും വീഡിയോയുമെല്ലാം പേളി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഡാല്‍ഗോണ കോഫി ഉണ്ടാക്കാന്‍ ശ്രമിച്ചതിനെ പറ്റിയുടെ പേളിയുടെ വീഡിയോ വൈറലാകുകയാണ്.

അനിത്തി റേച്ചല്‍ മാണിക്കൊപ്പമുള്ള രസകരമായ വീഡിയോയും പേളി പങ്കുവച്ചിട്ടുണ്ട്. രാവിലെ എണീറ്റ ഉടന്‍ റെഡിയായി സ്റ്റൈലിഷ് ലുക്കില്‍ കണ്ണാടിയൊക്കെ വച്ച് മുറ്റം തൂക്കുന്നതിന്റെ വീഡിയോ ആണിത്. ഞങ്ങള്‍ എന്ത് ചെയ്യുന്നതിനും മേക്ക്പ് വേണമെന്നും പിന്നെ കൂളിങ്ങ് ഗ്ലാസ് അത് മസ്റ്റാണെന്നും രസകരമായ വീഡിയോക്ക് ഒപ്പം പേളി കുറിച്ചിട്ടുണ്ട്.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES