'എന്റെ സിനിമകള്‍ കാണാന്‍ ആളുകള്‍ തള്ളിക്കയറാത്തത് എന്റെ മാത്രം വീഴ്ചകളായിരുന്നു; നല്ല സിനിമകള്‍ സമ്മാനിച്ച വ്യക്തിയുടെ സിനിമകള്‍ കാണാന്‍ എപ്പോഴും തീയറ്ററില്‍ പ്രേക്ഷകരുണ്ടാകും;  ആത്മവിശ്വാസം ഇല്ലാതെയാണ് സിനിമ കാണാന്‍ തീയറ്ററിലേക്ക് പോയത്';  വിജയ് സൂപ്പറും പൗര്‍ണമിയും ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിച്ച് ആസിഫ് അലി

എം.എസ് ശംഭു
topbanner
'എന്റെ സിനിമകള്‍ കാണാന്‍ ആളുകള്‍ തള്ളിക്കയറാത്തത് എന്റെ മാത്രം വീഴ്ചകളായിരുന്നു; നല്ല സിനിമകള്‍ സമ്മാനിച്ച വ്യക്തിയുടെ സിനിമകള്‍ കാണാന്‍ എപ്പോഴും തീയറ്ററില്‍ പ്രേക്ഷകരുണ്ടാകും;  ആത്മവിശ്വാസം ഇല്ലാതെയാണ് സിനിമ കാണാന്‍ തീയറ്ററിലേക്ക് പോയത്';  വിജയ് സൂപ്പറും പൗര്‍ണമിയും ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിച്ച് ആസിഫ് അലി

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും, തന്റെ സിനിമകള്‍ കാണാന്‍ തീയറ്ററിലേക്ക് ആളുകള്‍ തള്ളികയറാത്തതിന് ഉത്തരാവാദി താനാണെന്നും വെളിപ്പെടുത്തി ആസിഫ്അലി. വിജയ് സൂപ്പറും പൗര്‍ണമിയും ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരുപാട് സന്തോഷത്തോടും ധൈര്യത്തോടും കൂടിയാണ് സിനിമ പുറത്തിറങ്ങിയ ശേഷം നിങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. നല്ല റിവ്യുകളാണ് സിനിമ കണ്ടതിന് ശേഷം പുറത്തുവന്നത്. ഒരുസിനിമയ്ക്ക് വേണ്ടും ഒരു പത്രസമ്മേളനത്തില്‍  ഇരുന്നിട്ടില്ല. 

അര്‍ഹിക്കുന്ന വിജയത്തിലേക്ക് ഈ സിനിമ എത്തിയതിലാണ് സന്തോഷം. സോ കോള്‍ഡ് ന്യുജന്‍ സിനിമകളില്‍ നിന്ന് മാറി, അമ്മയ്ക്കും, അച്ഛനും, മുത്തശ്ശിക്കും തുടങ്ങി കുടുംബത്തിന് ധൈര്യമായി തീയറ്ററില്‍ പോയി കാണാവുന്ന രീതിയിലുള്ള സിനിമയാണ് ഒരുക്കിയത്. സഭ്യമായ അവതരണം ജിസ്‌ജോയിയുടെ നിര്‍ബന്ധമായിരുന്നു. സഭ്യമായ സിനിമ ആസിഫ് അലി മനപൂര്‍വം തിരഞ്ഞെടുത്തതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ആളുകള്‍ തീയറ്ററിലേക്ക് കയറാന്‍ കഴിയുന്ന റിസ്‌ക് ഫാക്ടര്‍ ഇല്ലാത്ത സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തണമെന്നും അതില്‍ അഭിനയിക്കണണെന്നുമാണ് തന്റെ ആഗ്രഹം. കാറ്റ്, ഇബിലീസ് എന്നീ സിനിമകള്‍ ഒരു നടനെന്ന രീതിയില്‍ അങ്ങേയറ്റം സംതൃപതനായി ചെയ്ത സിനിമകളാണ്. പക്ഷേ ഇവയ്ക്ക് തിയറ്ററില്‍ വിജയം ഉറപ്പിക്കാന്‍ സാധിച്ചില്ല. കാറ്റ് എന്ന ചിത്രം ഒരുപാട് വിജയപ്രതീക്ഷ നല്‍കിയ ചിത്രമായിരുന്നു. പക്ഷേ റിസ്‌ക് ഫാക്ടര്‍ എന്തോ ഉള്ളതിനാല്‍ തന്നെ ആ ചിത്രം തിയറ്ററില്‍ വിജയിച്ചില്ല. ഒരു ബിസിനസ് സിനിമ, അല്ലെങ്കില്‍ മാസ് എന്റര്‍ടേനറായ ചിത്രം തന്നെയാണ് ഇനി ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായിട്ടാണ്് വിജയ്‌സൂപ്പറും പൗര്‍ണമിയില്‍ എത്തുന്നത്.  അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ക്ക് മൊഴി മാറ്റം നല്‍കി ശ്രദ്ധേയനായ ജിസ് ജോയി- ആസിഫ് കൂട്ടുകെട്ടിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. 
സണ്‍ഡേ ഹോളിഡേ എന്നി ചിത്രത്തിനുശേഷം ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിലെത്തിയപ്പോള്‍ ചിത്രം വിജയകുതിപ്പില്‍ പ്രദര്‍ശനം തുടരുകയാണ്. മീറ്റ് ദി പ്രസില്‍ ആസിഫിനെ കൂടാതെ ഐശ്വര്യാ ലക്ഷ്മി, സംവിധായകന്‍ ജിസ് ജോയി എന്നിവര്‍ പങ്കെടുത്തു.

asif ali about vijay superum pournamiyum

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES