ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയെ ആർക്കും അത്രപെട്ടെന്നൊന്നും തന്നെ മാറാനാകില്ല. ചിത്രത്തിൽ രാജശ്രീയായി വേഷമിട്ടത് മലയാളി പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീയാണ്. പിന്നാലെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ,ഒപ്പം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ വെള്ളിത്തിരയിൽ തിളങ്ങുകയും ചെയ്‌തു.താരജാഡകൾ ഒന്നും തന്നെ ഇല്ല എന്ന് മലയാളി പ്രേക്ഷകർക്ക് മുന്നിൽ താരത്തിന് തെളിയിക്കാനുമായതാണ്. നാട്ടിലുള്ളപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനും പിറന്നാളാഘോഷിക്കാനുമൊക്കെ താരം മുന്നിലുണ്ടാവാറുമുണ്ട്.
മോഡേണും ആക്ഷനുമൊക്കെ താരം പയറ്റി നോക്കിയിരുന്നു എങ്കിലും ശാലീന സുന്ദരിയായിട്ടാണ് പ്രേക്ഷകർ താരത്തെ കാണുന്നത്. അതിന് പ്രധാന പങ്കുവഹിക്കുന്നത് താരത്തിന്റെ വേഷവിധാനം തന്നെയാണ്. സമൂഹമാധ്യമനകളിൽ ഏറെ സജീവമായ തരാം ഇപ്പോൾ ഈ ലോക്ക് ഡൗൺ കാലത്ത് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറുന്നത്. താരത്തിന്റെ ഫോട്ടോഷൂട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലാകെ തരംഗമായി മാറിയിരിക്കുകയാണ്. അതേ സമയം താരം ചിത്രത്തിന് ഒപ്പം നൽകിയ ക്യാപ്ഷനും ഏറെ വൈറലായി മാറിയിരിക്കുകയാണ്. ലോക് ഡൗണ്‍ പിരീഡിൽ വീട്ടു വളപ്പില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട് എന്നായിരുന്നു അനുശ്രീ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
മഹേഷ് ഭായ് ആണ് ഫോട്ടോ എടുത്തത്. മാര്‍ക്ക് ഇട്ടത് സിദ്ധാര്‍ഥ്. ലോക്കെഷന്‍ അനുശ്രീ നിവാസാണ്. ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മയ്ക്കാണ്. അച്ഛനാണ് മേല്‍നോട്ടം. പുറകിലുള്ള വാഹനം ഒരുക്കിയത് സഹോദരന്‍ അനൂപ്. അസിസ്റ്റന്റ് ചേട്ടത്തിയമ്മ. പിന്നണിയിലെ ചീത്തവിളികള്‍ അമ്മൂമ്മ. സുരക്ഷ മേല്‍നോട്ടം ജൂലി കുട്ടി എന്നുമായിരുന്നു അനുശ്രീ ചിത്രത്തിൽ കുറിച്ചിരുന്നതും.
താരം അണിഞ്ഞിരുന്നത് മുട്ടിന് മുകളില്‍ വരെയുള്ള കറുത്ത നിറമുള്ള ടോപ്പ് ആയിരുന്നു ഫോട്ടോഷൂട്ടിന് വേണ്ടി അനുശ്രീ ധരിച്ചിരുന്നത്. ഗ്ലാമര്‍ വേഷങ്ങളോട് താന്‍ ഒരിക്കലും നോ പറയില്ലെന്നും സിനിമയ്ക്ക് ആവശ്യമായ ഗ്ലാമര്‍ സീനുകളിലോ അടുത്തിടപഴകുന്ന രംഗങ്ങളോ വന്നാല്‍ മടി കൂടാതെ അഭിനയിക്കാന്‍ തയ്യാറാണെന്നും അനുശ്രീ മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു.
അതേ സമയം അർദ്ധകർ ഇപ്പോൾ ചോദിക്കുന്നത് അത്തരം വേഷങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കമാണോ എന്നാണ്. ഇതൊന്നും അനുവിന് ചേരില്ല. മലയാളികളുടെ മനസ്സില്‍ അനുശ്രീ എന്ന് കേള്‍ക്കുമ്പോള്‍ ഒരു നാട്ടിന്‍ പുറത്ത്കാരി പെണ്‍കുട്ടിയുടെ ചിത്രമാണ് എന്നും അതാകും അനുവിന് കൂടുതൽ ചേരുക എന്നും ബാക്ക്ഗ്രൗണ്ടില്‍ ചീത്ത വിളിക്കുന്ന അമ്മുമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്, തുടങ്ങിയ നിരവധി കമന്റുകളാണ് താരത്തിന്റെ ചിത്രത്തിന് ചുവടെ എത്തുന്നത്. ഒരു ലോക് ഡൗണ്‍ വന്നപ്പോഴെക്കും കമുകുംചേരി പട്ടായ ആയോ എന്നും ആരാധകർ ചോദിക്കുന്നുമുണ്ട്.