ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് രജനി ചാണ്ടി. ചിത്രത്തിലെ മുത്തശ്ശി കഥാപാത്രം പ്രേക്ഷകർക്ക് ഇടയിൽ താരത്തെ ഏറെ ശ്രദ്ധേയമാക്കി. പിന്നാലെ ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി കൂടി ആയി എത്തിയതോടെ നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. രജനി ചാണ്ടി തന്നെ ആയിരുന്നു ബിഗ്‌ബോസിലെ മലയാളം രണ്ടാം സീസണില്‍ ഏറ്റവും പ്രായം ഏറിയ മത്സരാര്‍ത്ഥിയും.
എന്നാൽ ഇപ്പോള്‍ രജനി ചാണ്ടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത് ആതിര ജോയ് എന്ന ഫോട്ടോഗ്രഫറാണ്. രജനി പ്രത്യക്ഷപ്പെട്ടിട്ടുള്ളത് കിടിലന്‍ മോഡേണ്‍ ഗെറ്റപ്പിലാണ്. രജനി ചാണ്ടിയുടെ കിടിലന്‍ മേക്കോവര്‍ സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് .
ബിഗ് ബോസ് സഹതാരങ്ങളും ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റുകളുമായി എത്തിയിരുന്നു. ആര്യ, എലീന പടിക്കല്‍, ആര്‍ജെ രഘു തുടങ്ങിയവരാണ് കമന്റുകളുമായി എത്തിയത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ രജനി ചാണ്ടിയുടെ മോഡേണ്‍ ഫോട്ടോഷൂട്ട് ചീത്രങ്ങള്‍ ഏറെ വൈറല്‍ ആയി കഴിഞ്ഞു.