മലയാളത്തിലെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാളാണ് മീന. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്കുളള താരത്തിന്റെ മടങ്ങിവരവ് ാരാധകരെ ഞെട്ടിച്ചിരുന്നു ഇപ്പോള്‍ മീനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഒരുപിടി മനോഹരച്ചിത്രങ്ങള്‍ സമ്മാനിച്ച നടിയാണ് നടി മീന. അന്യഭാഷാ നടിയായിരുന്നിട്ടും മലയാളികള്‍ മീനയെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒളിമ്പ്യന്‍ അന്തോണി ആദം, ഫ്രണ്ട്‌സ് , രാക്ഷസ രാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് മീന നായികയായി തിളങ്ങിയത്. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരറാാണിയായി തിളങ്ങിയ മീന ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ദൃശ്യത്തിലൂടെയാണ് തിരിച്ചെത്തിയത്. എന്നാല്‍ സാധാരണ ലുക്കില്‍ നിന്നും മാറി വണ്ണം വച്ച് വലിയ മാറ്റങ്ങളോടെയായിരുന്നു താരത്തിന്റെ മടങ്ങി വരവ്. പിന്നാലെ ബാല്യകാല സഖി, മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. മടങ്ങി വരിവില്‍ അമ്മ കഥാപാത്രങ്ങളില്‍ തിളങ്ങിയത് കൊണ്ട് തന്നെ താരത്തിന്റെ ലുക്കും അതിനനുസരിച്ച് ഉളളതായിരുന്നു.
എന്നാലിപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തിന്റെ മേക്ക് ഓവര്‍ അമ്പരപ്പിക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.മുമ്പത്തേതിനേക്കാള്‍ ശരീരഭാരം കുറച്ചിരിക്കയാണ് മീനയിപ്പോള്‍. താരത്തിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ പഴയ മീന തന്നെയാണെന്ന് തോന്നുമെന്നാണ് ആരാധകര്‍ പറയുന്നത്‌ഷൈലോക്കില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നതിന്റെ പകുതിയായി മീന തന്റെ ഭാരം കുറച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കറങ്ങി നടക്കുന്നതിന്റേയും മറ്റും ചിത്രങ്ങളാണ് മീന പങ്കുവച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും ബ്ലൂ ജീന്‍സുമണിഞ്ഞെത്തിയിരിക്കുന്ന മീന യുവനടിമാരെ പോലും പിന്നിലാക്കുമെന്നാണ് ആരാധകരുടെ പക്ഷം.ഷൈലോക്കിലൂടെയാണ് തന്റെ പഴയ കരുത്തോടെ അഭിനയത്തിലേക്ക് താരം മടങ്ങിയെത്തിത്. ചിത്രം വന്‍ വിജയമായി മാറിയതോടെ തന്റെ ഹിറ്റ് പട്ടികയില്‍ ഒരു സിനിമ കൂടി ചേര്‍ത്തിരിക്കുകയാണ് മീന.
കഴിഞ്ഞ മൂന്ന് ദശകക്കാലം അഭിനയരംഗത്തുള്ള മീന 1982-ല്‍ ശിവാജി ഗണേശന്റെ 'നെഞ്ചങ്കള്‍' എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് സിനിമാജീവിതം ആരംഭിച്ചത്. ബാലനടിയായി വെള്ളിത്തിരയിലെത്തി നായികയായ മീന ഇരുനൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 'സാന്ത്വന'ത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച മീന മലയാളികളുടെ ഇഷ്ടനായികമാരിലൊരാളാണ്.കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മീനയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഡലിങ്, നൃത്തം, ഗായിക, അവതാരക എന്നീ രംഗങ്ങളിലും തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ മകള്‍ നൈനികയും ആരാധകര്‍ക്ക് പ്രിയങ്കരിയാണ്.