Latest News

ആര്‍ഡിഎക്‌സ് എന്ന് കുറിച്ച് ചിത്രത്തിന് പിന്തുണയുമായി ലിജോ ജോസ് പല്ലിശേരി; ഓണം പിള്ളേര് ഇടിച്ച് നേടി എന്ന് കമന്റുമായി ആരാധകരും

Malayalilife
ആര്‍ഡിഎക്‌സ് എന്ന് കുറിച്ച് ചിത്രത്തിന് പിന്തുണയുമായി ലിജോ ജോസ് പല്ലിശേരി; ഓണം പിള്ളേര് ഇടിച്ച് നേടി എന്ന് കമന്റുമായി ആരാധകരും

ണം റിലീസായി തിയേറ്ററുകളില്‍ ഇന്നലെ എത്തിയ ചിത്രമാണ് ' ആര്‍ഡിഎക്‌സ്'. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ നഹാസ് ഹിദായത്ത് ആണ് സംവിധാനം ചെയ്തത്. ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.

ഇപ്പോഴിതാ സിനിമയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിജോ പിന്തുണ അറിയിച്ചത്. ആര്‍ഡിഎക്‌സ് എന്ന് മാത്രം എഴുതിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ നിരവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്. 'ആശാനെ' എന്ന് പോസ്റ്റിന് ആന്റണി വര്‍ഗീസ് കമന്റ് ചെയ്തിട്ടുണ്ട്.

' പെപെ യുടെ ഇടി.. എന്ന് പറഞ്ഞാല്‍, അത് കാണാന്‍ തന്നെ ഒരു രസമാണ്, ആശാനേ ചെക്കന്മാര്‍ നല്ല പൊട്ടിക്കല്‍ ആണ്, അടിതടയുടെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ച ഗുരുവിന്റെ അനുഗ്രഹം' എന്നിങ്ങനെ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ' ആര്‍ഡിഎക്‌സ്' ചിത്രത്തിന്റെ പ്രമേയം. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ പേരുകളുടെ ചുരുക്കരൂപമാണ് ആര്‍ഡിഎക്‌സ്. റോബര്‍ട്ട് ആയി ഷെയ്ന്‍ നിഗം എത്തുമ്പോള്‍ ഡോണിയായി ആന്റണി വര്‍ഗീസും സേവ്യര്‍ ആയി നീരജ് മാധവും എത്തുന്നു. കോളേജ് വിദ്യാര്‍ത്ഥിനി മിനി കടന്നുവരുമ്പോള്‍ റോബര്‍ട്ടിന്റെ ജീവിതത്തില്‍ ധാരാളം മാറ്റം ഉണ്ടാവുന്നു.  

കുടുംബ പ്രേക്ഷകരെയും മാസ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരെയും ഒരേപോലെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിനു കഴിയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവ് ആണ് ആര്‍ഡിഎക്‌സിലെ തീ പാറുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ബാബു ആന്റണി, ഐമ റോസ്മി, മഹിമ നമ്പ്യാര്‍, മാല പാര്‍വതി തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു.


 

rdx movieshane nigam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES