ഏറെ ആരാധകരുള്ള ടെലിവിഷന്‍ അവതാരകയാണ് പ്രിയങ്ക ദേശ്പാണ്ഡെ. വ്യത്യസ്തമായ അവതരണശൈലിയാണ് പ്രിയങ്കയുടെ പ്രത്യേകത. തമിഴ് മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകയാണ് അവര്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടവ്യക്തിയായത്. ഇപ്പോഴിതാ ജീവിത്തിലെ ഒരു സന്തോഷവാര്‍ത്ത പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്..
ഒരാഴ്ച്ച മുമ്പ് തന്റെ വിവാഹം കഴിഞ്ഞെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രിയങ്ക പറയുന്നു. ഇനിയുള്ള സൂര്യാസ്തമയങ്ങള്‍ കാണുന്നത് ഈ വ്യക്തിയോടൊപ്പമായിരിക്കും എന്ന ക്യാപ്ഷനോടെയാണ് അവര്‍ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. ഡിജെ ആയ വാസി സചിയാണ് പ്രിയങ്കയുടെ ഭര്‍ത്താവ്..
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള വിവാഹചിത്രങ്ങളും പ്രിയങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്.എന്നാല്‍ ഈ പോസ്റ്റിന്റെ കീഴില്‍ അധിക്ഷേപ കമന്റുമായി ചിലര്‍ എത്തി. അപ്പൂപ്പന്റെ പ്രായമുള്ള ആളെയാണോ പ്രിയങ്ക വിവാഹം ചെയ്തത് എന്നാണ് കമന്റുകള്‍. ഭര്‍ത്താവിനെ കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നുമെന്നും ആളുകള്‍ പരിഹസിക്കുന്നുണ്ട്. വിദ്വേഷ കമന്റുകളെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.
42കാരനാണ് വാസി. പ്രിയങ്കയ്ക്ക് പ്രായം 33. ഇതു പ്രിയങ്കയുടെ രണ്ടാം വിവാഹമാണ്. വിജയ് ടിവിയിലെ മുന്‍നിര അവതാരകയാണ് പ്രിയങ്ക. അതേ ടിവിയില്‍ തന്നെ അവതാരകനായിരുന്ന പ്രവീണ്‍ കുമാര്‍ ആയിരുന്നു പ്രിയങ്കയുടെ ആദ്യ ഭര്‍ത്താവ്. 2016ല്‍ വിവാഹിതരായ ഇരുവരും 2022ല്‍ വേര്‍പിരിഞ്ഞു.
ബിസിനസ്സുകാരനും ഡിജെയുമാണ് വാസി. ക്ലിക്ക് 187 എന്ന പേരില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും അദ്ദേഹത്തിനുണ്ട്. ഹൈ പ്രൊഫൈല്‍ വെഡ്ഡിങ്, പാര്‍ട്ടി ഇവന്റ്‌സ് എന്നിവയാണ് കമ്പനി ഏറ്റെടുത്തു നടത്തുന്നത്. ഇങ്ങനെയൊരു ഇവന്റില്‍ വച്ചാണ് പ്രിയങ്കയും വാസിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
തമിഴ് ടെലിവിഷന്‍ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള അവതാരകരില്‍ ഒരാളാണ് പ്രിയങ്ക. റാണി ആട്ടം (2015), ഉന്നോടു വാഴ്ന്താല്‍ വരമല്ലവ (2016) എന്നീ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ ഫൈവില്‍ റണ്ണറപ്പായിരുന്നു.