Latest News

മൂന്ന് പ്രാവശ്യം ശാലിനിയെ കണ്ടിട്ടും മിണ്ടാതെ പൃഥ്വിരാജ്; സംഭവമറിഞ്ഞ അജിത് തന്നെ ഞെട്ടിച്ചെന്നും താരം

Malayalilife
 മൂന്ന് പ്രാവശ്യം ശാലിനിയെ കണ്ടിട്ടും മിണ്ടാതെ പൃഥ്വിരാജ്; സംഭവമറിഞ്ഞ അജിത് തന്നെ ഞെട്ടിച്ചെന്നും താരം

തെന്നിന്ത്യയിലെ മുന്‍നിര നടനാണ് അജിത്ത്. ആരാധകരുടെ പ്രിയപ്പെട്ട ദമ്പതിമാര്‍ കൂടിയാണ് അജിത്തും ശാലിനിയും. അഭിനയം കൊണ്ടു മാത്രമല്ല വ്യക്തിത്വം കൊണ്ടും ആരാധകര്‍ക്ക് ഏറെ ഇഷ്ടമുളള നടനാണ് അജിത്ത്. ലളിതമായ ജീവിതം നയിക്കുന്നവരാണ് അജിത്തും ശാലിനിയും. അത് പലപ്പോഴും ആരാധകര്‍ക്ക്സ മനസ്സിലായിട്ടുമുണ്ട്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു തമിഴ് നടനായ പൃഥ്വിരാജും താരദമ്പതികളെക്കുറിച്ച് വാചാലരായത്. അദ്ദേഹത്തിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു സംഭവത്തെക്കുറിച്ചാണ് പൃഥ്വിരാജ്  വെളിപ്പെടുത്തിയത്.  ലോക് ഡൗണ്‍ വരുന്നതിന് മുന്‍പ് നടന്ന സംഭവമായിരുന്നു അത്. ഒരുദിവസം ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ പോയപ്പോള്‍ ശാലിനിയേയും മകളേയും അവിടെ കണ്ടിരുന്നു. ശാലിനിയുമായി അഭിനയിച്ചിട്ടില്ലാത്തതിനാല്‍ അടുത്ത് പോവുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. മൂന്ന് പ്രാവശ്യമായിരുന്നു ഇവരെ പൃഥ്വിരാജ് കണ്ടത്. അപ്പോഴും അടുത്ത് പോവുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇതിന് ശേഷമായാണ് പൃഥ്വിരാജിനെ ഞെട്ടിച്ച സംഭവം നടന്നത്. പൃഥ്വിരാജിന്റെ നമ്പറിനായി ശാലിനി ചോദിച്ചിരുന്നുവെന്നും അത് നല്‍കിക്കോട്ടെയെന്നുമായിരുന്നു ഹോട്ടലിലെ മാനേജര്‍ ചോദിച്ചത്. നമ്പര്‍ നല്‍കിയതിന് ശേഷമായിരുന്നു ശാലിനി വിളിച്ച് സംസാരിച്ചത്. ഹോട്ടലില്‍ വന്നപ്പോള്‍ അടുത്ത് വന്ന് സംസാരിക്കാതിരുന്നതില്‍ ക്ഷമ ചോദിക്കുകയായിരുന്നു താരം. തന്നെക്കണ്ട കാര്യത്തെക്കുറിച്ച് ശാലിനി അജിത്തിനോട് സംസാരിച്ചിരുന്നു.

 അതിന് ശേഷം നടന്ന കാര്യങ്ങളില്‍ തനിക്ക് ആശ്ചര്യമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. അജിത്ത് പറഞ്ഞത് കണ്ടിട്ടും സംസാരിക്കാതിരുന്നതിനെക്കുറിച്ചും ശാലിനി പറഞ്ഞിരുന്നു. ഇത് അജിത്തിനെ അസ്വസ്ഥനാക്കിയിരുന്നു. പൃഥ്വിരാജ് തന്റെ സുഹൃത്തും സ്‌കൂളിലെ സീനിയറും മുതിര്‍ന്ന അഭിനേതാവുമാണെന്നും അദ്ദേഹത്തെ കണ്ടാല്‍ ഇനി അടുത്ത് ചെന്ന് സംസാരിക്കണമെന്നുമായിരുന്നു ശാലിനിയോട് അജിത്ത് പറഞ്ഞത്. അജിത്തിന് തന്നെക്കുറിച്ച് അങ്ങനെ പറയേണ്ട കാര്യമൊന്നുമില്ല. വളരെ മാന്യനായ വ്യക്തിയാണ് അദ്ദേഹം. അതാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. മുന്‍പ് അജിത്തിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ ചില വാക്കുകളില്‍ ആരാധകര്‍ക്ക് അമര്‍ഷം ഉണ്ടായിരുന്നു. പഴയ ഒരു അഭിമുഖത്തിലായിരുന്നു അത്. തമിഴകത്തെ സൂപ്പര്‍ താരങ്ങളായ അജിത്തിനെയും സൂര്യയെയും കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നതെന്നാണ്  അന്ന് പറഞ്ഞ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നത്. സെറ്റിലെ ഇവരുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. അജിത്ത് ഡൗണ്‍ റ്റു എര്‍ത്തും വളരെ കൂളായ മനുഷ്യനുമാണ്. എന്നാല്‍ അദ്ദേഹത്തിന് ആത്മാര്‍ത്ഥത വളരെ കുറവാണെന്നാണ് പൃഥ്വി പറഞ്ഞത്. താരപദവി അദ്ദേഹത്തെ തേടിയെത്തുകയായിരുന്നുവെന്നും അക്കാര്യത്തില്‍ അദ്ദേഹം ഭാഗ്യവാനാണെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.  അത് പോലെ തന്നെ ഷോട്ടിനായി അജിത്തിനെ വിളിക്കുമ്പോഴോ സംവിധായകന്‍ അഭിനന്ദിക്കുമ്പോഴോ അദ്ദേഹത്തിന് പ്രത്യേക ഭാവമൊന്നും ഉണ്ടാവാറില്ല. തന്നെയാണ് സംവിധായകന്‍ വിളിക്കുന്നതെങ്കില്‍ അവാര്‍ഡ് മേടിക്കുന്ന ഭാവത്തോടെയാണ് താന്‍ പോവാറുള്ളതെന്നുമായിരുന്നു അന്ന് പൃഥ്വിരാജ്് പറഞ്ഞത്. സൂര്യ ഹൊറിബിള്‍ വ്യക്തിയാണെന്നും അദ്ദേഹത്തിന്‍രെ കാലം കഴിഞ്ഞുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതോടെയാണ് ആരാധകര്‍ ഒന്നടങ്കം അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. എന്നാലിപ്പോള്‍ മികച്ച വ്യക്തിത്വം ഉളള ഒരാളാണ്  അജിത്തെന്ന് പൃഥ്വിരാജ് തിരുത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

Read more topics: # prithviraj says,# about ajith,# and shalini
prithviraj says about ajith and shalini

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES