Latest News

ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസമായി; സുഖം പ്രാപിച്ചു കഴിഞ്ഞു; ജോലിയില്‍ തിരിച്ചെത്തുകയാണ്; ചിത്രം പങ്കിട്ട് വാട്സ്ആപ്പ് ചാനല്‍ തുടങ്ങുന്ന വിവരം പങ്ക് വച്ച് പൃഥ്വിരാജും

Malayalilife
 ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസമായി; സുഖം പ്രാപിച്ചു കഴിഞ്ഞു; ജോലിയില്‍ തിരിച്ചെത്തുകയാണ്; ചിത്രം പങ്കിട്ട് വാട്സ്ആപ്പ് ചാനല്‍ തുടങ്ങുന്ന വിവരം പങ്ക് വച്ച് പൃഥ്വിരാജും

വാട്‌സ്ആപ്പ് ചാനലില്‍ വരവറിയിച്ച് കൊണ്ട് പൃഥ്വിരാജ് രംഗത്ത്. കാല്‍മുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന താരം ആരോഗ്യം വീണ്ടെടുക്കുക യാണെന്നും മൂന്നു മാസങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നുവെന്നും ജോലിയിലേക്ക് ഉടന്‍ പ്രവേശിക്കുമെന്നും പറഞ്ഞാണ് ചാനലിലെത്തുന്ന വിവരവും പങ്ക് വച്ചത്.

'കാല്‍മുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസമായി. സുഖം പ്രാപിച്ചു കഴിഞ്ഞു. ജോലിയില്‍ തിരിച്ചെത്തുകയാണ്. അപ്ഡേറ്റുകള്‍ എക്സ്‌ക്ലൂസീവായി നിങ്ങളോട് പങ്കുവക്കാന്‍ വാട്സ്ആപ്പ് ചാനല്‍ മികച്ച ഇടമായിരിക്കും എന്ന് കരുതുന്നു', എന്നാണ് ചാനലില്‍ പൃഥ്വിരാജിന്റെ ആദ്യ പോസ്റ്റ്.

ഇതില്‍ എക്സ്‌ക്ലൂസീവ് എന്ന് എഴുതിയതിലെ 'L' എന്ന് വലിയക്ഷരത്തിലാണ് എഴുതിയിരിക്കുന്നത്. എമ്പുരാനുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളിലും ഇങ്ങനെയാണ് എഴുതാറുള്ളതും. അതുകൊണ്ട് തന്നെ എമ്പുരാന്‍ പണിപ്പുരയിലേയ്ക്ക് ആകും പൃഥ്വി ഇനി പോകുക എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

മോഹന്‍ലാല്‍ നായകനായ 'ലൂസിഫര്‍' തിയേറ്ററുകളിലെത്തിയത് 2019ല്‍ ആണ്. മോഹന്‍ലാലിന് പുറമെ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് പ്രേക്ഷകരെ ലൂസിഫറിലേയ്ക്ക് ആകര്‍ഷിച്ചു. പ്രതീക്ഷകള്‍ തെറ്റിക്കാതെ ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റടിച്ചു. പിന്നാലെ രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു.

Read more topics: # പൃഥ്വിരാജ്
prithviraj came back after knee surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES