Latest News

മോന്‍സന്‍ മാവുങ്കല്‍ സ്വന്തം സഹോദരനാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്; ചെന്നൈയിലെ വീട്ടില്‍ ചേട്ടന്റെ ഗുണ്ടകള്‍ വരുമെന്ന് ഭയന്നപ്പോഴും കൂടെ നിന്നവളാണ് താന്‍;  ബാലക്കെതിരെ വെളിപ്പെടുത്തലുകള്‍ തുടര്‍ന്ന എലിസബത്ത്; ബാലയ്ക്കായി തല മൊട്ടയടിക്കുന്ന ബന്ധുക്കളുടെ വീഡിയോയുമായി നടനും

Malayalilife
മോന്‍സന്‍ മാവുങ്കല്‍ സ്വന്തം സഹോദരനാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്; ചെന്നൈയിലെ വീട്ടില്‍ ചേട്ടന്റെ ഗുണ്ടകള്‍ വരുമെന്ന് ഭയന്നപ്പോഴും കൂടെ നിന്നവളാണ് താന്‍;  ബാലക്കെതിരെ വെളിപ്പെടുത്തലുകള്‍ തുടര്‍ന്ന എലിസബത്ത്; ബാലയ്ക്കായി തല മൊട്ടയടിക്കുന്ന ബന്ധുക്കളുടെ വീഡിയോയുമായി നടനും

ബാല അവകാശപ്പെടുന്ന 250 കോടി സ്വത്തിനെ കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് എലിസബത്ത് പറഞ്ഞു.ഈ 250 കോടി ഉണ്ടോയെന്നതിലെ സത്യം എനിക്ക് അറിയേണ്ടതുണ്ട്. ഭാര്യയാണെന്ന് പറഞ്ഞ് കൊണ്ട് നടന്ന് എന്നെ പറ്റിചത് ശരി, പക്ഷെ ജനങ്ങളെ പറ്റിക്കുന്നത് കാണാന്‍ വയ്യ.ബോഗന്‍വില്ല എന്ന സിനിമ കണ്ടിരുന്നു. അതില് നായകന്റെ മുഖം ഞാന്‍ കണ്ടില്ല, ഭാര്യ എന്ന് പറഞ്ഞ് മുന്നില്‍ നിര്‍ത്തി ക്രൂരത ചെയ്യുന്ന ചിലരുടെ മുഖമാണ് ഓര്‍മ വന്നത്.

ആദ്യ ഭാര്യ ഇയാളുടെ 70 ശതമാനം സ്വത്ത് തട്ടിക്കൊണ്ട് പോയി, കുട്ടിയെ കാണിക്കുന്നില്ല തുടങ്ങിയ പല ആരോപണങ്ങള്‍ ഇയാള്‍ ഉന്നയിച്ചിരുന്നു. തനിക്ക് വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയിരുന്നുവെന്ന് ഇയാള്‍ എന്നെ വിശ്വസിപ്പിച്ചരുന്നു. ഒരു ഡോക്ടറെ കൊണ്ടും കസ്റ്റംസ് ഓഫീസറെ കൊണ്ടും എന്നെ വിളിപ്പിച്ച് ഇക്കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു. അതിനാല്‍ ഇത് സത്യമല്ലെന്ന് വിചാരിക്കേണ്ട കാര്യം എനിക്ക് ഇല്ലല്ലോ. വിശ്വസിച്ചുപോയി. ആദ്യ ഭാര്യ എന്തുകൊണ്ടാണ് പല കാര്യങ്ങളും തുറന്ന് പറയാതിരുന്നതെന്ന് എനിക്ക് മനസിലാകും. കേസ് കൊടുക്കണമെന്നൊക്കെ പറയുന്ന മറ്റുള്ളവര്‍ക്കും ഇതേ ഭയം കാണുമെന്ന് ഓര്‍ക്കണം.

മോണ്‍സണ്‍ മാവുങ്കലിനെ എനിക്ക് അറിയാം. വിവാഹം കഴിക്കുന്നതിന് നാല് ദിവസം മുന്‍പ് അയാളെ കാണാന്‍ എന്നെ കൊണ്ട് പോയി. സഹോദരനെ പോലെയാണെന്നും ഇദ്ദേഹം ഒകെ പറഞ്ഞാലേ അമ്മ വിവാഹത്തിന് സമ്മതിക്കൂവെന്നും പറഞ്ഞു. കാലില്‍ തൊട്ട് വണങ്ങാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ അപ്പോഴേക്കും എന്റെ വീട്ടിലെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അമ്മയെ വിളിച്ച് സംസാരിക്കുകയും മോന്‍സന്‍ പറഞ്ഞാല്‍ എനിക്ക് വിശ്വാസമാണെന്ന് പറയുകയും ചെയ്യുന്ന അമ്മയുടെ കോളും എന്നെ കേള്‍പ്പിച്ചിരുന്നു. അവിടുന്ന് ഒരു മാലയും മോന്‍സന്‍ ബാലയെ കൊണ്ട് എ്‌റെ കഴുത്തില്‍ അണിയിച്ചു. സ്വര്‍ണമല്ല, പക്ഷെ ഇതും ചെന്നൈയിലെ എന്റെ ലോക്കറില്‍ ഉണ്ട്.

സപ്റ്റംബര്‍ 4 നാണ് ഞാന്‍ ആ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ഇറക്കി വിട്ടു എന്നും കൂടി പറയാം. ഞാന്‍ ഇറങ്ങി പോകുമ്പോള്‍ അയ്യോ ചേട്ടാ ചേച്ചി പോകുകയാണെന്നൊക്കെ ചിലര്‍ പറയുമ്പോള്‍ ഞാന്‍ എനിക്ക് കോടികള്‍ വരുന്നത് നോക്കണോ അതോ ഈ ലൂസ് ഇറങ്ങിപ്പോകുന്നത് നോക്കണോയെന്നാണ് പുള്ളി ചോദിച്ചത്. വക്കീലും ഗുണ്ടാ സംഘവും ഒക്കെ അവിടെ ഉണ്ടായിരുന്നു. സപ്റ്റംബര്‍ 8 നായിരുന്നു എന്റെ ബര്‍ത്തഡേ. അന്ന് എനിക്ക് ആറാട്ടണ്ണന്‍ എന്ന സന്തോഷം വര്‍ക്കി ഒരു പിറന്നാള്‍ മെസേജ് അയച്ചിരുന്നു. ഒരു യുട്യൂബ് കമന്റായിട്ടാണ് ഇട്ടത്. അതിന് ഞാന്‍ നന്ദി പറഞ്ഞിരുന്നു. ആ സ്‌ക്രീന്‍ ഷോട്ടൊക്കെ ഉണ്ടായിരുന്നു. ആ സ്‌ക്രീന്‍ഷോട്ട് കാണിച്ച് കൊണ്ട് പുള്ളിയൊരു അഭിമുഖം നല്‍കി. കണ്ടോ എന്ന മട്ടില്‍. അത് കണ്ടാല്‍ തോന്നും എനിക്ക് ആറാട്ടണ്ണന്‍ പേഴ്‌സണല്‍ മെസേജ് അയച്ചതാണെന്ന്. ഇതിനെ വിമര്‍ശിച്ച് ചെകുത്താന്‍ ഒരു വീഡിയോ ചെയ്തിരുന്നു. സ്വന്തം ഭാര്യയെ കുറിച്ച് എങ്ങനെയാണ് ഇങ്ങനെ പറയാന്‍ സാധിക്കുന്നതെന്ന്. സത്യത്തില്‍ ആ അഭിമുഖം കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നിയിരുന്നു. ചെകുത്താനെ മുന്‍പെനിക്ക് ദേഷ്യമായിരുന്നു, കാരണം തെറി പറഞ്ഞൊക്കെ വീഡിയോ ചെയ്യുന്ന ആളായിരുന്നല്ലോ. പക്ഷെ ഇപ്പോള്‍ ചെകുത്താന്‍ വന്നതില്‍ എനിക്ക് വലിയ സന്തോഷം തോന്നി', എലിസബത്ത് പറഞ്ഞു.

ചെന്നൈയില്‍ വീട്ടില്‍ പുള്ളിയെ കൊല്ലാന്‍ ചേട്ടന്‍ ഗുണ്ടകളെ വിടുന്നെന്ന് പേടിച്ചിരുന്ന സംഭവവും ഉണ്ടായി്‌ട്ടെന്ന് എലിസബത്ത് പങ്ക് വച്ചു. സ്വത്ത് കിട്ടാന്‍ വേണ്ടിയാണ്, നിന്നെ കല്യാണം കഴിച്ചിട്ടാണെന്നൊക്കെ പറഞ്ഞ് പുള്ളി പേടിച്ച് നിന്ന ദിവസമുണ്ടെന്ന് എലിസബത്ത് പറയുന്നു. നീ ഈ റൂമില്‍ നിന്നോയെന്ന് അന്നെന്നോട് പറഞ്ഞതാണ്. എന്തുണ്ടായാലും നിങ്ങളുടെ കൂടെ നില്‍ക്കും, നിങ്ങള്‍ മരിച്ചിട്ട് ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ കാര്യമില്ലെന്ന് അന്ന് പറഞ്ഞിരുന്നു. എന്നാലിന്ന് അതേ ഞാന്‍ കൊല്ലാന്‍ നോക്കിയെന്നാണ് ബാല പറയുന്നതെന്ന് എലിസബത്ത് ചൂണ്ടിക്കാട്ടി.

വഴക്കിട്ട് പോയ ശേഷം ബാലയുടെ ആരോ?ഗ്യം മോശമായപ്പോള്‍ തിരിച്ച് വന്നതിനെക്കുറിച്ചും എലിസബത്ത് സംസാരിച്ചു. ചോര ഛര്‍ദിക്കുമ്പോള്‍ എന്നെ വിളിച്ച് നീ വന്നില്ലെങ്കില്‍ എന്‍ഡോസ്‌കോപ്പി ചെയ്യില്ല, ചാകുന്നതിന് മുമ്പ് നിന്നെ കാണണം എന്ന് പറഞ്ഞു. അതും ബാക്കിയെല്ലാവരും തടഞ്ഞിട്ടും. കാരണം ഞാന്‍ ആ പേപ്പറുകളിലൊന്നും ഒപ്പ് വെക്കാന്‍ പാടില്ല. ഇങ്ങേര് ചാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഞാന്‍ ഒപ്പ് വെച്ചാല്‍ ഭാര്യയെന്ന് തെളിയിക്കുന്ന ഡോക്യുമെന്റ്‌സാകും

അവിടെ നിന്ന് കാണണമെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞിട്ടുണ്ട്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വേണ്ട എന്ന് പോലും ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് വെളിപ്പെടുത്തി. ബാലയ്‌ക്കെതിരായ തുറന്ന് പറച്ചിലുകളില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്നും എലിസബത്ത് പറയുന്നു. അടി കിട്ടിയിട്ടും ഇയാളെന്നെ സ്‌നേ?ഹിക്കുമെന്ന് വിശ്വസിച്ചു. അവിടെ നിന്നും അടി കിട്ടി താഴെ പോയ ആളാണ്. 250 കോടി കണ്ടിട്ട് പോയതല്ല ഞാന്‍. ഇഷ്ടം കൊണ്ട് പോയതാണ്. ഈ പറഞ്ഞ് നടക്കുന്ന ആള്‍ക്ക് തന്നെ അത് നന്നായി അറിയാമെന്നും എലിസബത്ത് പറയുന്നു.

വെട്ടാന്‍ ഗുണ്ടകള്‍ വരുമെന്ന് പറഞ്ഞപ്പോഴും ഒപ്പം നിന്ന ആളാണ് ഞാന്‍. സംശയം തോന്നിയപ്പോഴും വിശ്വസിച്ചത് ഇഷ്ടം കൊണ്ടാണ്. തന്നെ കമന്റുകളിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇനി എന്ത് ചെയ്താലും പറ്റുന്ന കാര്യങ്ങളൊക്കെ പറയും. കോടതി സ്വമേധയാ കേസ് എടുക്കാന്‍ തയ്യാറായാല്‍ സ്വീകരിക്കും. നീതി കിട്ടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും എലിസബത്ത് പറയുന്നു. എലിസബത്തിന്റെ ആരോപണങ്ങള്‍ ബാല നിഷേധിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ബാലയ്ക്ക് നേരെ വരുന്നത്. ബാലയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. 
വിവാദങ്ങള്‍ക്കിടെ നടന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ വീഡിയോയും വൈറലാകുന്നുണ്ട്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിറഞ്ഞ് നില്‍ക്കുന്നത് നടന്റെ ഇപ്പോഴത്തെ ഭാര്യ കോകിലയും കുടുംബാം?ഗങ്ങളുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജന്മ നാടായ ചെന്നൈയിലാണ് ബാലയും ഭാര്യ കോകിലയുമുള്ളത്.

സ്വന്തം വീടും കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ച ബാല ഇപ്പോള്‍ ഭാര്യ കോകിലയുടെ കുടുംബത്തോടൊപ്പമാണ് താമസം. ആദ്യമായാണ് കോകിലയുടെ കുടുംബാംഗങ്ങള്‍ ബാലയുടെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തന്റേയും കോകിലയുടേയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതത്തിനായി കോകിലയുടെ അമ്മ അടുത്തിടെ തിരുപ്പതിയില്‍ പോയി തല മുണ്ഡനം ചെയ്തിരുന്നു. അതിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനായാണ് ബാല പുതിയ ചെയ്തത്.

തിരുപ്പതിയില്‍ പോയാണ് മൊട്ടയടിച്ചത്. മരുമകനും മകള്‍ക്കും വേണ്ടിയാണ് മൊട്ടയടിച്ചത്. ഒരുപാട് പേരുടെ കണ്ണ് ബാലയുടേയും കോകിലയുടേയും മേല്‍ പെടുന്നുണ്ട്. ഒരുപാട് അസൂയാലുക്കളുണ്ട് എന്നുമാണ് കോകിലയുടെ അമ്മ മൊട്ടയടിക്കാനുള്ള കാരണം  പറഞ്ഞത്.

കോകിലയുടെ തൊണ്ണൂറ്റി മൂന്ന് വയസുള്ള മുത്തശ്ശിയേയും വീഡിയോയില്‍ കാണാം. ഒരു നികൃഷ്ട ശക്തിയും തൊടില്ലെന്ന് ആശിര്‍വദിക്കുന്നതും വീഡിയോയില്‍ കാണാം. കൂടാതെ ബാലയ്ക്കും കോകിലയ്ക്കുമായി വാങ്ങിയ ചെറിയ സമ്മാനങ്ങളും അമ്മയും മുത്തശ്ശിയും ചേര്‍ന്ന് കൈമാറി. ബാലയ്ക്ക് വേണ്ടി മുരുകരുടെ മോതിരവും കോകിലയ്ക്ക് വേണ്ടി കല്ല് പതിപ്പിച്ച മൂക്കൂത്തിയുമായിരുന്നു അമ്മയും മുത്തശ്ശിയും നല്‍കിയത്.

തനിക്ക് ഇത്തരത്തില്‍ ഒരു സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബാല പറയുന്നതും വീഡിയോയില്‍ കാണാം. മുത്തശ്ശി തന്നെയാണ് കോകിലയെ മൂക്കുത്തി അണിയിച്ചതും. പലരും പലരും പറയും അതൊന്നും നമ്മള്‍ മൈന്റ് ചെയ്യേണ്ട ആവശ്യമില്ല. നമ്മള്‍ എപ്പോഴും ദൈവത്തിന്റെ പാതയിലാണ്. ദൈവം മാത്രമെ നമുക്കുള്ളു എന്നാണ് ബാല പറഞ്ഞത്.

ദീര്‍ഘ സുമം?ഗലിയായി നന്നായി ഇരിക്കണം. മാപ്പിളൈ നൂറ്റിപ്പത്ത് വയസ് വരെ ജീവിക്കണം. അടുത്ത വര്‍ഷം നിങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറക്കുമെന്നാണ് ബാലയേയും കോകിലയേയും ആശിര്‍വദിച്ച് അനുഗ്രഹിച്ച് മുത്തശ്ശി പറഞ്ഞത്. മൂക്കുത്തി കൊടുക്കുക എന്നത് ഒരു ചടങ്ങായതുകൊണ്ടാണ് ഇവിടെ വന്നതെന്നും ബാല വീഡിയോയില്‍ പറഞ്ഞു. ഇതുപോലെ നല്ല മനസുള്ള ആളുകള്‍ ഒപ്പമുള്ളതിനാല്‍ ആര് എന്ത് ചെയ്താലും അത് കൂടോത്രമായാലും... ദൈവം മുകളിലുണ്ട്.

നാല് പേര്‍ക്ക് നന്മ ചെയ്തില്ലെങ്കിലും അടുത്തവരുടെ കുടുംബം നശിപ്പിക്കാന്‍ നമ്മള്‍ നില്‍ക്കരുത്. നമ്മളെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അങ്ങോട്ട് നമുക്ക് സ്‌നേഹമുള്ള ഒരുപാട് പേരുണ്ട്. നല്ലത് മാത്രം ചിന്തിക്കുക. എല്ലാവരും നന്നായിരിക്കട്ടെ എന്ന് പറഞ്ഞാണ് വീഡിയോ ബാല അവസാനിപ്പിച്ചത്.

 

elizabeth udayan slams bala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES