Latest News

പൃഥ്വിരാജിന് ഇന്ന് 37ാം പിറന്നാള്‍; ആശംസകളോടെ അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയയും

Malayalilife
 പൃഥ്വിരാജിന് ഇന്ന് 37ാം പിറന്നാള്‍; ആശംസകളോടെ അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയയും

ലയാളത്തിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ മലയാളി ഹൃദയങ്ങളില്‍ ഇടം നേടിയ പൃഥിരാജ് ഇന്ന് താരമൂല്യമുളള യുവനടന്മാരില്‍ ഒരാളാണ്. നടന്‍ സംവിധായകന്‍ ഗായകന്‍ തുടങ്ങി എല്ലാ നിലയിലും പൃഥി മുന്നേറുകയാണ്. മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കയാണ്. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ തവണ വ്യത്യസ്തമായ രീതിയിലാണ് താരം പിറന്നാള്‍ ആഘോഷച്ചതെങ്കില്‍ ഇത്തവണത്തെ പിറന്നാള്‍ തീര്‍ത്തും സിംപിളായിട്ടാണ് ആഘോഷിച്ചതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഒറ്റ മെഴുകുതിരി കത്തിച്ച ചെറിയ ഒരു പീസ് കേക്കിനു മുന്നില്‍ ഇരിക്കുന്ന പൃഥ്വിയുടെ ചിത്രം സുപ്രിയ പങ്കുവച്ചിട്ടുണ്ട്.

പൃഥ്വിയും സുപ്രിയയും മാത്രമുളള പിറന്നാള്‍ ആഘോഷമായിരുന്നു ഇത്തവണത്തേത് എന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ ചിത്രം പങ്കുവച്ച് സുപ്രിയ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ പൃഥ്വി. എത്ര നല്ല വര്‍ഷമായിരുന്നു കടന്നു പോയത്. നയന്‍ പോലൊരു ചിത്രം നിര്‍മ്മിക്കുകയും ലൂസിഫര്‍ പോലൊരു ബ്ലോക്ക് ബസ്റ്റര്‍ സംവിധാനം ചെയ്യുകയും ആടുജീവിതം പോലൊരു ചരിത്ര സിനിമയില്‍ അഭിനയിക്കുകയും ചെയ്യുന്നു. എല്ലാം ഈ ഒരു വര്‍ഷത്തില്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേ വച്ച് നോക്കുമ്പോള്‍ ഈ വര്‍ഷം അല്ലിയും ഞാനും പൃഥ്വിക്കൊപ്പം കുറച്ചു കൂടുതല്‍ സമയം ചിലവഴിച്ചു. ഒരുമിച്ച് വീട്ടില്‍ ചിലവഴിക്കാറുളള ചെറിയ ഇടവേളകളാണ് ഞങ്ങളുടെ വിലപ്പെട്ട നിമിഷങ്ങള്‍. നടനായും സംവിധായകനായും നിര്‍മ്മാതാവായും എല്ലാത്തിലുമരി നല്ലൊരു അച്ഛനായും മനോഹരമായ ഒരു വര്‍ഷം ആശംസിച്ചുകൊണ്ടാണ് സുപ്രിയയുടെ കുറിപ്പ് അവസാനിക്കുന്നത്. മല്ലിക സുകുമാരനും പൃഥ്വിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. കണ്ണെത്താത്ത ദൂരത്ത് നിന്ന് അച്ഛനും കണ്ണെത്തും ദൂരത്തിരിക്കുന്ന അമ്മയും എന്റെ കുഞ്ഞു ' കടുവ 'ക്കു നേരുന്നു... ദീര്‍ഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ പിറന്നാള്‍ സംവത്സരങ്ങള്‍ എന്നാണ് പിറന്നാള്‍ ആശംസകള്‍ പറഞ്ഞുകൊണ്ട് മല്ലിക കുറിച്ചത്. കഴിഞ്ഞ തവണത്തെ പിറന്നാളിന് വ്യത്യസ്തമായ തീമിലുളള കേക്കാണ് സുപ്രിയ പൃഥ്വിക്ക് വേണ്ടി ഒരുക്കിയത്.  വീട്ടില്‍ പോകാമെന്ന് പറഞ്ഞ അച്ഛന്റെ കാലില്‍ പിടിച്ച് വലിക്കുന്ന അല്ലിയുടെ മോഡലായിരുന്നു കേക്കില്‍. ഇത്തവണ സുപ്രിയ എന്ത് സര്‍പ്രൈസാണ് പൃഥ്വിക്കായി ഒരുക്കി വച്ചിരിക്കുന്നത് എന്ന് അറിയാനുളള ആകാംഷയിലാണ് ആരാധകര്‍.

Read more topics: # prithviraj,# 37th birthday
prithviraj 37th birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES