പ്രവാസി സംഗമത്തിന് അതിഥിയായി എത്തിയതായിരുന്നു നടന്‍ പൃഥ്വിരാജ്. ആടുജീവിതത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പിന്റെ ഭാഗമായി നീട്ടി വളര്‍ത്തിയ താടിയുമായിട്ടാണ് പ്രവാസി ആരാധകര്‍ക്ക് മുന്നില്‍ താരം എത്തിയത് . സ്റ്റേജില്‍ എത്തുന്നതിന് മുന്നോടിയായുളള വരവേല്‍പ്പില്‍ യങ് മെഗാസ്റ്റാര്‍ എന്ന അഭിസംബോധനയോടെയാണ് താരത്തെ വേദിയില്‍ സ്വീകരിച്ചത് .
മലയാളി പ്രേക്ഷകര്‍ മമ്മൂട്ടിയെ മാത്രം വിളിച്ച് കേട്ടിരുന്ന ആ സ്ഥാനപ്പേര് ഇന്നേവരെ മറ്റാരെയും വിളിച്ച് കേട്ടിട്ടില്ലായിരുന്നു. മമ്മൂട്ടിയും പൃഥ്വിരാജും സഹോദരങ്ങളായി പോക്കിരിരാജയില്‍ അഭിനയിച്ചിരുന്നു . ഒരു സ്‌ക്രീനില്‍ മമ്മൂട്ടിക്കൊപ്പം പങ്കുവയ്ക്കാന്‍ സാധിച്ചിരുന്നങ്കിലും വെള്ളിത്തിരയിലെ മമ്മുക്കയുടെ സ്ഥാനപ്പേര് വിളിച്ചപ്പോള്‍ പൃഥ്വിക്ക് പറയാന്‍ ഇത് മാത്രമാണ് ഉണ്ടായിരുന്നത് .
'ഞാന്‍ വന്നത് മുതല്‍ യങ് മെഗാസ്റ്റാര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. നമുക്ക് യങ് മെഗാസ്റ്റാര്‍ വേണ്ട, മെഗാ സ്റ്റാര്‍ ഒരാളേയുള്ളൂ, അത് മമ്മുക്കയാണ്. മമ്മുക്കയുടെ സ്ഥാനത്തിന് യങ്, ഓള്‍ഡ് വേര്‍തിരിവ് നടത്തി എനിക്ക് വേണ്ട.' എന്നായിരുന്നു താരം പറഞ്ഞിരുന്നത് .