പ്രഭാസിന്റെ സൈക്കോ സൈയ്യാന്‍ പാട്ട് പുറത്ത്..! കിടിലന്‍ പാട്ടില്‍ ആടിതിമിര്‍ത്ത് പ്രഭാസും ശ്രദ്ധ കപൂറും..; വീഡിയോ

Malayalilife
പ്രഭാസിന്റെ സൈക്കോ സൈയ്യാന്‍ പാട്ട് പുറത്ത്..! കിടിലന്‍ പാട്ടില്‍ ആടിതിമിര്‍ത്ത് പ്രഭാസും ശ്രദ്ധ കപൂറും..; വീഡിയോ

പ്രഭാസ് ചിത്രം സാഹോ റിലീസിന് ഒരുങ്ങുകയാണ്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ അവസാന ഭാഗത്തിന് ശേഷം 2 വര്‍ഷം കഴിഞ്ഞാണ് തെലുങ്ക് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തുവന്ന ട്രെയിലറും പാട്ടിന്റെ ടീസറുമെല്ലാം വന്‍ പ്രേക്ഷക പ്രതികരണമാണ് നേടിയത്. ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ചിത്രത്തിലെ സൈക്കോ സൈയ്യാന്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ ഫുള്‍ വീഡിയോയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 

പ്രഭാസും ശ്രദ്ധയും തിളങ്ങിനില്‍ക്കുന്ന ഗാനരംഗത്തിന്റെ ഹിന്ദി, മലയാളം, തമിഴ് പതിപ്പുകളും റിലീസ് ചെയ്തിട്ടുണ്ട്. സൈക്കോ സൈയ്യാന്റെ മലയാളം വേര്‍ഷന്‍ ധ്വനി ബനുശാലി, യാസിന്‍ നിസാര്‍, തനിഷ്‌ക് തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രമായി 300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സാഹോ സുജിത്ത് റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്.

വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 
സൈക്കോ സൈയ്യാന്‍ ഗാനത്തിന്റെ ടീസര്‍ കുറച്ച് ദിവസം മുമ്പാണ്  അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്;

psycho saiyaan song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES