Latest News

വീണ്ടും പ്രേക്ഷകരെ കിടിലം കൊള്ളിച്ച്  പ്രഭാസ്: ദി രാജാസാബ് ട്രെയിലര്‍  പുറത്തിറങ്ങി  

Malayalilife
 വീണ്ടും പ്രേക്ഷകരെ കിടിലം കൊള്ളിച്ച്  പ്രഭാസ്: ദി രാജാസാബ് ട്രെയിലര്‍  പുറത്തിറങ്ങി  

പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചു റിബല്‍ സ്റ്റാര്‍  പ്രഭാസ്. പ്രഭാസ് നായകനാകുന്ന ബ്രഹ്‌മാണ്ട ചിത്രമായ   ദി രാജാ സാബിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 3 മിനിറ്റ് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള  ട്രെയിലറില്‍ കാണികളെ അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. യുവാവായും ജരാനരകള്‍ ബാധിച്ച ദുര്‍മന്ത്രവാദിയുമായ   രണ്ട് ഗെറ്റപ്പുകളിലാണ്  പ്രഭാസ് എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറര്‍ ഫാന്റസി ചിത്രമെന്ന വിശേഷണത്തിന് പൂര്‍ണ്ണമായും  നീതി പുലര്‍ത്തുന്ന രീതിയിലാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.   40,000 സ്‌ക്വയര്‍ഫീറ്റിലൊരുക്കിയ പടുകൂറ്റന്‍     ഹൊറര്‍  ഹൌസ് ആണ്  ചിത്രത്തിലെ ഹൈലൈറ്റ്. മലയാളി ആര്‍ട്ട് ഡയറക്ടര്‍ രാജീവനാണ് ഈ സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 1,200 കോടി രൂപയുടെ ബ്ലോക്ക്ബസ്റ്റര്‍ കളക്ഷന്‍ റിക്കോര്ഡ് നേടിയ 'കല്‍ക്കി 2898 എഡി'ക്ക് ശേഷം  എത്തുന്ന ഈ പ്രഭാസ് ചിത്രം വന്‍ വിജയമാകുമെന്നാണ്  നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. റൊമാന്റിക് രംഗങ്ങളിലും അമാനുഷിക രംഗങ്ങളിലും ഒരുപോലെ കത്തിക്കയറുന്ന പ്രഭാസിനെ ട്രെയിലറില്‍ കാണാന്‍ കഴിയും. 


അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറര്‍ എന്റര്‍ടെയ്‌നറായ 'രാജാസാബ്' 'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'.

ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 105 തിയേറ്ററുകളിലാണ് ഇന്ന് രാജാ സാബിന്റെ   ട്രെയിലര്‍ ഉത്സവാന്തരീക്ഷത്തില്‍ പ്രദര്‍ശിപ്പിച്ചത്.   പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ട്രെയിലര്‍ ഒരേസമയം തത്സമയം സംപ്രേക്ഷണം ചെയ്തത് ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് ആവേശം എത്തിച്ചു. 

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്ന രാജാസാബ് പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വപ്രസാദാണ് നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്‍, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആര്‍ സി കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ, പി ആര്‍ ഒ.: ടെന്‍ ഡിഗ്രി നോര്‍ത്ത്

Read more topics: # പ്രഭാസ്
The Raja Saab Telugu Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES