Latest News

ലുങ്കിയുടുത്ത് ഗ്ലാമറസ്സായി അമലാ പോള്‍; ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രം വൈറലാകുന്നു

Malayalilife
topbanner
ലുങ്കിയുടുത്ത് ഗ്ലാമറസ്സായി അമലാ പോള്‍; ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രം വൈറലാകുന്നു

ലയാളത്തിലും തമിഴും സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ച് മുന്നേറുന്ന നടിയാണ് അമലാപോള്‍.ഒരു തരത്തിലുമുളള ഗോസിപ്പുകളെയും അമലാപോള്‍ ഭയക്കാറില്ല. എന്തു തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കാനും ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാനും അമലാപോള്‍ മടിക്കാറില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തോണിയില്‍ ഇരിക്കുന്ന അമലയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. അമലയുടെ പാന്റ്‌സ് എവിടെ പോയി എന്നു ചോദിച്ചാണ് അന്ന് ആരാധകര്‍ അമലയെ ട്രോളിയത്. പാന്റസ് കാണാനില്ല കണ്ടു പിടിക്കാന്‍ സഹായിക്കാമോ എന്നു അമല തിരിച്ചു ട്രോളുകയും ചെയ്തു. ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചുളള ചിത്രങ്ങള്‍ക്ക് വിമര്‍ശനം ഉണ്ടാകുമെങ്കിലും അതിലും ഗ്ലാമറസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് അമല ആളുകളുടെ വായടപ്പിച്ചത്. 

ഇപ്പോള്‍ അമല തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് വൈറലാകുന്നത്. ലുങ്കി മടക്കിക്കുത്തി നില്‍ക്കുന്ന ചിത്രമാണ് അമല ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതമെന്നു പറഞ്ഞുളള ഒരു ഹിപ്പി പാട്ടിന്റെ വരികളും അമല പങ്കുവച്ചിട്ടുണ്ട്. ബനിയനുമിട്ട് കൈലിയുമുടുത്തു നില്‍ക്കുന്ന അമലയുടെ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. അമലയുടെ ചിത്രങ്ങള്‍ക്ക് പിന്തുണയുമായി ആരാധകര്‍ എത്തുമ്പോഴും വിമര്‍ശനങ്ങള്‍ക്കും പഞ്ഞമില്ല. മുന്‍പ് ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചതാണ് അമലയുടെ വിവാഹമോചനത്തിനു കാരണമെന്ന് ഗോസിപ്പുകള്‍ ഉണ്ടായപ്പോള്‍ അതീവ ഗ്ലാമറസ്സായ ചിത്രങ്ങള്‍ പോസ്റ്റു ചെയ്താണ് അമല അതിനു മറുപടി നല്‍കിയത്. ലുങ്കി ധരിച്ചു നില്‍ക്കുന്ന അമലയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

Read more topics: # Amala paul,# Instagram,# Picture
Amala paul shares picture in Instagram goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES