സിനിമയിലെ പ്രേക്ഷകരുടെ പ്രിയരാണ് മരിച്ച സുകുമാരന്റെ കുടുംബം. ഭാര്യ മല്ലികയും മക്കളും മരുമക്കളും ചെറുമക്കളുമെല്ലാം സോഷ്യൽ മീഡിയയിലും സിനിമയിലുമൊക്കെ താരങ്ങളാണ്. മക്കൾ കുടുംബവുമായി കൊച്ചിയിലാണ് താമസിക്കുന്നത്. മല്ലിക ആണെങ്കിൽ തിരുവനന്തപുരത്തു ഒട്ടിക്കുമാണ്. വുമന്‍സ് ഡേയുമായി ബന്ധപ്പെട്ട് മല്ലിക സുകുമാരനും മൂത്ത മരുമകളും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തുമായി സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമിലൂടെ ലൈവിലെത്തി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പൂര്‍ണിമയും മല്ലികയും. ഇന്‍സ്റ്റാഗ്രാമില്‍ ആദ്യമായിട്ടാണ് ഞാന്‍ ലൈവ് വരുന്നതെന്ന് പറഞ്ഞാണ് മല്ലിക എത്തിയത്. പൂർണിമ അമ്മയെ ഒഴിവാക്കാറുണ്ടോ എന്ന ചോദ്യത്തിന് ഒരു നാല് ദിവസം കുറച്ചിട്ട് മക്കളെയും കൊണ്ട് ഇവിടെ വരാന്‍ പറഞ്ഞാല്‍ ഇന്ദ്രന്‍ വേണം വരാന്‍. ഇന്ദ്രന്‍ ഇല്ലാതെയും വരാന്‍ പറ്റുന്ന സ്ഥലമല്ലേ, എറണാകുളവും തിരുവനന്തപുരവുമെന്ന് മല്ലിക പറഞ്ഞത്. എനിക്ക് കിട്ടിയ മരുമക്കളില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് പൂര്‍ണിമയിലാണ്. അതില്‍ യാതൊരു സംശയവുമില്ല. ഇന്ദ്രന് എല്ലാം ചെയ്യാനുള്ള കഴിവുണ്ട്. അത് ചെയ്യാന്‍ കൊതിയുണ്ട്, പക്ഷേ അതിനൊപ്പം മടിയുമുണ്ട്. അതൊന്ന് മാറ്റി എടുക്കാനായി ഒരാള്‍ ഫുള്‍ ആക്ടീവായി കൂടെ വേണമെന്നാണ് മല്ലികയുടെ അഭിപ്രായം. പൂര്‍ണിമയെ ഒരു കാര്യം ഏല്‍പ്പിച്ചാല്‍ പതിനെട്ട് കാര്യവും തീര്‍ത്ത് പത്തൊന്‍പതും തീര്‍ത്തിട്ടാണ് വീട്ടില്‍ കയറുക എന്നാണ് മല്ലിക പറയുന്നത്.
പൂര്‍ണിയുടെ വീഡിയോയിക്ക് പിന്നില്‍ ഇതെല്ലാം കേട്ട് ഇന്ദ്രജിത്തും ഉണ്ടായിരുന്നു. ഭാര്യയുടെ നിര്‍ബന്ധപ്രകാരം വീഡിയോയ്ക്ക് മുന്നിലെത്തിയ ഇന്ദ്രജിത്തിനോട് ഇതെല്ലാം പുറകില്‍ നിന്നും കേള്‍ക്കുന്നുണ്ടായിരുന്നോ കള്ളാ എന്നായിരുന്നു മല്ലികയുടെ ചോദ്യം. എല്ലാം ശരിയാണെന്ന് സമ്മതിച്ച ഇന്ദ്രജിത്ത് എല്ലാവര്‍ക്കും വനിത ദിനാശംസകള്‍ നേരുകയും ചെയ്തു. ഇതിന്റെ ഒരു കോപ്പി ആ ഇളയമോന് കൂടി അയച്ച് കൊടുക്കണമെന്ന് കൂടി പറഞ്ഞായിരുന്നു മല്ലിക അവസാനിപ്പിച്ചത്.