Latest News

മഞ്ഞില്‍ കളിച്ച് പൂര്‍ണിമ തണുത്ത് വിറച്ച് മക്കള്‍; താരകുടുംബത്തിന്റെ യൂറോപ്പ് യാത്രയുടെ വീഡിയോ വൈറലാകുന്നു

Malayalilife
മഞ്ഞില്‍ കളിച്ച് പൂര്‍ണിമ തണുത്ത് വിറച്ച് മക്കള്‍; താരകുടുംബത്തിന്റെ യൂറോപ്പ് യാത്രയുടെ വീഡിയോ വൈറലാകുന്നു

പ്രണയിച്ച് വിവാഹിതരായി താരദമ്പതികളുടെ കൂട്ടത്തില്‍ മാതൃകാദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. 3 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. വിവാഹം ശേഷം സിനിമയില്‍ നിന്നും വിട പറഞ്ഞ പൂര്‍ണിമ പ്രാണ എന്ന ബോട്ടീക്കിലൂടെ  ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ആഷിഖ് അബുവിന്റെ വൈറസിലൂടെ പൂര്‍ണിമ സിനിമയിലേക്ക് തിരിച്ചുവരവും നടത്തിയിരുന്നു. ഇവരുടെ മക്കളായ പ്രാര്‍ഥനയും നക്ഷത്രയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോള്‍ കുടുംബസമേതം യൂറോപ്പില്‍ അവധിക്കാലം അടിച്ചുപൊളിക്കുന്ന താരകുടുംബത്തിന്റെ വീഡിയോ വൈറലായി മാറുകയാണ്.

യൂറോപ്പിലേക്കാണ് കുടുംബസമേതം ഇന്ദ്രജിത്ത് ക്രിസ്മസ് വെക്കേഷന് യാത്രതിരിച്ചത്. ഇവര്‍ക്കൊപ്പം പൂര്‍ണിമയുടെ സഹോദരി പ്രിയയും കുടുംബവുമുണ്ട്. ജര്‍മനി, പോളണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. ഏവരും ഇത്തവണത്തെ ക്രിസ്മസ് ആഘോഷിച്ചത് പോളണ്ടിലെ ക്രാക്കോയില്‍ വെച്ചായിരുന്നു. അതിനുപിന്നാലെ താരകുടുംബം പോയിരിക്കുന്നത് സാക്കോ പെയ്‌നിലേക്കാണ്. സാക്കോ പെയ്‌നില്‍ നിന്നുള്ള അതിസുന്ദരമായ ചിത്രങ്ങളാണ് ഇപ്പോള്‍ താരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 

The mandatory slow motion video while in snow

poornima indrajith and family enjoys vacationin poland

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES