Latest News

നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി 

Malayalilife
 നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി 

പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടനെതിരെ പോക്സോ കേസ്. 

കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു അമ്മ നല്‍കിയ പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.
 

pocso case kootikal jayachandran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES