Latest News

അഭിനയിച്ച 70 ശതമാനം സിനിമകളില്‍ നിന്നും മഴുവന്‍ പ്രതിഫലവും ലഭിച്ചില്ല; മലയാളത്തിലെ വലിയൊരു സംവിധായകന്‍ ഡിസ്‌കഷന്റെ പേരില്‍ വിളിപ്പിച്ച് മോശമായി പെരുമാറി; കുടുംബത്തിനൊപ്പം സിംഗപ്പൂരില്‍ താമസിക്കുമ്പോഴും ടിവി ഷോകളില്‍ സജീവം; ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന അശ്വിനി നമ്പ്യാര്‍ അനുഭവങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
അഭിനയിച്ച 70 ശതമാനം സിനിമകളില്‍ നിന്നും മഴുവന്‍ പ്രതിഫലവും ലഭിച്ചില്ല; മലയാളത്തിലെ വലിയൊരു സംവിധായകന്‍ ഡിസ്‌കഷന്റെ പേരില്‍ വിളിപ്പിച്ച് മോശമായി പെരുമാറി; കുടുംബത്തിനൊപ്പം സിംഗപ്പൂരില്‍ താമസിക്കുമ്പോഴും ടിവി ഷോകളില്‍ സജീവം; ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന അശ്വിനി നമ്പ്യാര്‍ അനുഭവങ്ങള്‍ പങ്ക് വക്കുമ്പോള്‍

മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തിലൂടെ സുപരിചിതയാണ് നടി അശ്വിനി നമ്പ്യാര്‍. തൊണ്ണൂറുകളില്‍ മലയാളം, തമിഴ് സിനിമകളില്‍ നിറഞ്ഞ് നിന്ന നടി വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്ത് സെറ്റില്‍ഡായിരുന്നു. 
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും നടി വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ച സുഴല്‍ : ദ വോര്‍ടെക്‌സ് സീസണ്‍ 2 എന്ന തമിഴ് സീരിസിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ച് എത്തിയത്.

കണ്ണൂര്‍ ആണ്  നാട്.ഭാരതിരാജ സംവിധാനം ചെയ്ത പുതുനെല്ല് പുതുനാടിലൂടെയായിരുന്നു അഭിനയ അരങ്ങേറ്റം.മുകേഷിന്റെ നായികയായി അനില്‍ സംവിധാനം ചെയ്ത പോസ്റ്റ് ബോക്‌സ് നമ്പര്‍ 27 എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. 
ആയുഷ്‌കാലം, കൗരവര്‍, മലയാള മാസം ചിങ്ങം ഒന്നിന്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം, ബട്ടര്‍ഫ്‌ളൈസ്, ധ്രുവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു

25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരികെയെത്തുമ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്ക് വച്ച് നല്കിയ അഭിമുഖങ്ങളിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.സിങ്കപ്പൂരില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം താമമാക്കിയിരിക്കുകയാണ് നടി. ഇവിടെ സിനിമകള്‍ ചെയ്യുന്നില്ല എന്നേയുള്ളൂ, സിങ്കപ്പൂരിലെ ടിവി ഷോകളില്‍ എല്ലാം താന്‍ സജീവമായിരുന്നു എന്ന് അശ്വിനി പറയുന്നു.


അഭിനയത്തില്‍ സജീവമായ കാലത്ത് വന്ന കത്തുകളെ കുറിച്ചും പ്രണയാഭ്യര്‍ത്ഥനകളെ കുറിച്ചും എല്ലാം അശ്വിനി അഭിമുഖത്തില്‍ സംസാരിക്കാറുണ്ട്. അന്നൊക്കെ ഒരുപാട് കത്തുകള്‍ വരുമായിരുന്നു. രക്തം കൊണ്ട് എഴുതി അയക്കുന്നത് ഒരേ സമയം സന്തോഷവും സങ്കടവും തരുന്ന അനുഭവങ്ങളാണ്. നമ്മളെ ഇത്രയധികം സ്നേഹിക്കുന്നു എന്നതില്‍ സന്തോഷം തോന്നും, പക്ഷേ ഇഷ്ടത്തിന്റെ പേരില്‍ ഇങ്ങനെയൊക്കെയോ എന്ന് ചിന്തിക്കുമ്പോള്‍ വിഷമവും.


അങ്ങനെ ഒരു കത്ത് സ്ഥിരം വരുമായിരുന്നു. എല്ലാം വായിക്കുമെങ്കിലും ഒന്നും പ്രതികരിച്ചിരുന്നില്ല. അതില്‍ ദേഷ്യം വന്ന ഒരാള്‍ വളരെ മോശമായി എഴുതി അയക്കാന്‍ തുടങ്ങി. അത് എന്നെ വല്ലാതെ ബാധിച്ചതോടെ അമ്മയാണ് കത്തുകള്‍ ഹാന്റില്‍ ചെയ്തു തുടങ്ങിയത്. പിന്നീട് ഒന്നും എന്നെ കാണിക്കാറുണ്ടായിരുന്നില്ല, ഞാന്‍ വായിച്ചിട്ടുമില്ല.

ആ കത്തുകളില്‍ സിനിമയില്‍ ചിലരും ഉണ്ടായിരുന്നു. അദ്ദേഹം ആരാണെന്ന് ഞാന്‍ പറയില്ല, ഇന്നും സജീവമായി നില്‍ക്കുന്ന ഒരാളാണ്. കല്യാണം കഴിച്ച് തരണം എന്ന് പറഞ്ഞ് എന്റെയും അമ്മയുടെയും പിന്നാലെ നടന്ന് കെഞ്ചിയിട്ടുണ്ട്. തമിഴ് സിനിമയിലുള്ള ആളാണ്. തമിഴിലാണ് കത്തുകള്‍ എഴുതിയിരുന്നത്. ഞങ്ങള്‍ മലയാളികള്‍ ആയതുകൊണ്ടു തന്നെ അത് വായിക്കാനും തിരിച്ചെഴുതാനും അറിയില്ലായിരുന്നു. പിന്നീട് തമിഴ് അറിയാവുന്ന ഒരാളെ വിളിച്ച് അയാളെ കൊണ്ട് വായിപ്പിച്ച്, മറുപടി എഴുതി അയച്ചു. താത്പര്യമില്ല എന്ന് വ്യക്തമാക്കിയതിന് ശേഷം പിന്നീട് ശല്യം ചെയ്തിട്ടില്ല. എല്ലാം മറന്ന് അദ്ദേഹം നല്ല കുടുംബ ജീവിതത്തിലേക്ക് കടക്കണം എന്നും, സന്തോഷത്തോടെ ജീവിക്കണം എന്നുമാണ് അന്നും ഇന്നും ആഗ്രഹിക്കുന്നത്. അങ്ങനെയാണെന്ന് പ്രതീക്ഷിക്കുന്നു.

എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് എവിടെയും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭര്‍ത്താവിന്റെയോ മകളുടെയും അമ്മയുടെയോ ഫോട്ടോ പോലും ഞാന്‍ പങ്കുവയ്ക്കാറില്ല.അ വരുടെ പ്രൈവസിയെ ഞാന്‍ ബഹുമാനിക്കുന്നു. മകള്‍ ഡിഗ്രി കഴിഞ്ഞു, അഭിനയത്തിലേക്ക് വരാന്‍ അവള്‍ക്ക് ഒട്ടും താത്പര്യമില്ല എന്നും അശ്വിനി പറഞ്ഞു.

താന്‍ പൊസസീവ്‌നസ് ഉള്ള വ്യക്തിയാണെന്നും ഒരു നടനെ വിവാഹം ചെയ്തിരുന്നുവെങ്കില്‍ ദാമ്പത്യം മുന്നോട്ട് പോകുമായിരുന്നോയെന്ന് സംശയമാണെന്നും നടി പറയുന്നു. ശരിയായ വ്യക്തിയെ തന്നെയാണ് പങ്കാളിയായി തെരഞ്ഞെടുത്തതെന്ന് എപ്പോഴാണ് മനസിലായതെന്ന ചോദ്യത്തോട് പ്രതികരിച്ചാണ് പങ്കാളിയെ കുറിച്ച് അശ്വിനി മനസ് തുറന്നത്.

എന്റെ ഭര്‍ത്താവ് അദ്ദേഹം വളരെ നല്ലൊരു അച്ഛനാണ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടശേഷമാണ് ഞങ്ങള്‍ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് വന്ന നിമിഷം മുതല്‍ ഇപ്പോള്‍ വരെയും എല്ലാ കാര്യങ്ങളും നോക്കാന്‍ അദ്ദേഹവും മുന്നിലുണ്ടാകും. കുഞ്ഞ് വളര്‍ന്നെങ്കിലും ഇപ്പോഴും അദ്ദേഹം ബേബി എന്നാണ് മോളെ വിളിക്കുന്നത്. അച്ഛന്‍ എന്ന നിലയില്‍ അദ്ദേഹം വളരെ റെസ്‌പോണ്‍സിബിളാണ്. അത് കണ്ടശേഷമാണ് അദ്ദേഹത്തെ പങ്കാളിയായി തെരഞ്ഞെടുത്തത് ശരിയായ തീരുമാനമായിരുന്നുവെന്ന് എനിക്ക് തോന്നിയത്. അതുപോലെ ഞാന്‍ ഒരു അഭിനേത്രിയാണ്. ഇപ്പോഴും ഷൂട്ടിന് പോകാറുണ്ട്. നമ്മുടെ ജോലി സമയം എല്ലാം വ്യത്യസ്തമായിരിക്കും. ആ സമയങ്ങളില്‍ എന്റെ മകള്‍ക്ക് അച്ഛനായി മാത്രമല്ല അമ്മയായും അദ്ദേഹം നിലകൊണ്ടിട്ടുണ്ട്. എന്നെ നന്നായി അണ്ടര്‍സ്റ്റാന്റ് ചെയ്യുന്ന വ്യക്തിയുമാണ് അദ്ദേഹം.

ഒരു അഭിനേത്രിയെ വിവാഹം ചെയ്യുമ്പോള്‍ ഒരുപാട് അണ്ടര്‍സ്റ്റാന്റിങ് ആവശ്യമാണ്. കാരണം നമ്മുടെ ഫീല്‍ഡ് അങ്ങനെയാണ്. പല താരങ്ങളുടേയും കൂടെ ഇന്റിമേറ്റായി അഭിനയിക്കേണ്ടി വരും. ഇതൊരു അഭിനയം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ലെന്ന് പാട്‌നര്‍ മനസിലാക്കണം. ഞാന്‍ ഒരു നടനെ വിവാഹം ചെയ്തിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു അണ്ടര്‍സ്റ്റാന്റിങ് എനിക്ക് ഉണ്ടാകുമായിരുന്നില്ല. കാരണം പൊസസീവ്‌നെസ് എനിക്കുണ്ട്. അതുകൊണ്ട് തന്നെ അഭിനയം അഭിനയമായി കാണാന്‍ ചിലപ്പോള്‍ എനിക്ക് കഴിഞ്ഞെന്ന് വരില്ല. എന്റെ ഭര്‍ത്താവിന് പൊസസീവ്‌നെസ് വന്നാലും അത് വളരെ മനോഹരമായാണ് അദ്ദേഹം എന്നോട് പറയുക. ഇത് ചെയ്യരുത്, അത് ചെയ്യരുത്, അയാളുടെ കൂടെ അഭിനയിക്കരുത് എന്നൊന്നും അദ്ദേഹം പറയാറില്ല.

ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ ദാമ്പത്യം നന്നായി മുന്നോട്ട് പോകാന്‍ വലിയൊരു കാരണം. അല്ലെങ്കില്‍ തകര്‍ന്നുപോകുമായിരുന്നു. അതുപോലെ ഞങ്ങള്‍ രണ്ടുപേരും പരസ്പരം ഒരുപാട് സ്‌പേസ് കൊടുക്കുന്നവരാണ്. അതും ദാമ്പത്യത്തിന് ഗുണം ചെയ്തിട്ടുണ്ടെന്നും അശ്വിനി പറയുന്നു. 

ബാലു മഹേന്ദ്രയുടെ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും നടി മനസ് തുറന്നു. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് പലരും തന്നെ വിലക്കിയിരുന്നുവെന്നും അശ്വിനി പറയുന്നു. ഒരു അവസരവും നഷ്ടപ്പെടുത്തരുതെന്ന് അമ്മ പറഞ്ഞതുകൊണ്ടാണ് ഞാന്‍ ബാലു മഹേന്ദ്ര സാറിന്റെ സിനിമയില്‍ അഭിനയിച്ചത്. ആദ്യ ദിവസം ഗാനരം?ഗമാണ് ചിത്രീകരിച്ചത്. അമിതമായ അഭിനയം സാറിന് താല്‍പര്യമില്ല. സാര്‍ പറയുന്ന ലിപ്സ്റ്റിക്ക് മാത്രമെ ഇടാവൂ എന്ന് തുടങ്ങി എല്ലാത്തിലും അദ്ദേഹത്തിന്റെ തീരുമാനങ്ങളും നിര്‍ബന്ധബുദ്ധിയും ഉണ്ടായിരുന്നു.

പാട്ട് സീനിനിടയില്‍ മടിയില്‍ കിടക്കുന്ന നായകന്റെ തലയില്‍ ഞാന്‍ തടവണം. പക്ഷെ ഒന്നും ശരിയായില്ല. പതിനാല് ടേക്കുകള്‍ പോയി. കാരണം ഞാന്‍ ചെയ്യുന്നതില്‍ ഒന്നും അദ്ദേഹം തൃപ്തനായിരുന്നില്ല. ബാലു മഹേന്ദ്ര സാറിന്റെ സിനിമയില്‍ അഭിനയിച്ചശേഷമാണ് അഭിനയവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഞാന്‍ പഠിച്ചത് എന്നും അശ്വിനി നമ്പ്യാര്‍ പറയുന്നു.

തനിക്ക് സിനിമ രംഗത്ത് നിന്നുണ്ടായ മോശം അനുഭവവും നടി പങ്ക് വച്ചു. അതൊരു കാസ്റ്റിങ് കൗച്ച് എന്നല്ല ഒരു സാഹചര്യത്തില്‍ ഞാന്‍ അകപ്പെട്ട് പോയി എന്ന് പറയുന്നതായിരിക്കും ശരി. അയാളുടെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. മാപ്പ് നല്‍കി മറക്കാം' എന്നാണ് നടി പറഞ്ഞത്.

അയാള്‍ വലിയൊരു സംവിധായകനാണ്. സിനിമയുടെ ഡിസ്‌കഷന് വേണ്ടി ഓഫീസിലേക്ക് വരാന്‍ ആ സംവിധായകന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ എവിടെ പോയാലും അമ്മ എപ്പോഴും ഉണ്ടാകാറുണ്ട്. അവരാണ് എന്റെ ബലം. നൂറ് പുരുഷന്മാര്‍ക്ക് സമമാണ് അമ്മ എനിക്കൊപ്പം ഉണ്ടെങ്കില്‍. അയേണ്‍ ലേഡിയെന്ന് പറയുന്നതുപോലെ' അന്ന് സുഖമില്ലാത്തതിനാല്‍ അമ്മയ്ക്ക് എന്റെ കൂടെ വരാന്‍ സാധിച്ചില്ല. 

കോസ്റ്റ്യൂം ഡിസ്‌കഷന് വേണ്ടിയോ മറ്റോ സംവിധായകന്‍ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചത്. എന്താണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. ആ സിനിമയില്‍ എന്റെ ഹെയര്‍ ഡ്രസ്സറായിരുന്ന സ്ത്രീക്കൊപ്പമാണ് ഞാന്‍ പോയത്. ഓഫീസും അപ്പാര്‍ട്ട്മെന്റും ചേര്‍ന്ന കെട്ടിടമായിരുന്നു അയാളുടേത്. അപ്പാര്‍ട്ട്മെന്റിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹെയര്‍ ഡ്രസ്സറായിരുന്ന സ്ത്രീയെ വിളിച്ചു. എനിക്കെങ്ങനെ വരാന്‍ പറ്റും? നിങ്ങള്‍ പോകു എന്ന് അവര്‍ പറഞ്ഞു. ഞാന്‍ അന്ന് ടീനേജറാണ്. അങ്ങനെ ആ സംവിധായകന്റെ മുറിയുടെ അരികിലെത്തി. 

അവിടെ പക്ഷെ ആരും ഉണ്ടായിരുന്നില്ല. പിന്നെയാണ് ബെഡ് റൂം ഏരിയയിലേക്ക് വരാന്‍ പറഞ്ഞുള്ള ശബ്ദം കേട്ടു. ആ സംവിധായകനൊപ്പം നേരത്തെ ഒരു സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്. മലയാളം സിനിമയായിരുന്നു. ഒരു നിഷ്‌കളങ്കയായ ടീനേജറായാണ് ഞാന്‍ ഉള്ളിലേക്ക് പോയത്. എന്നാല്‍ അയാള്‍ എന്നോട് തെറ്റായ രീതിയിലാണ് പെരുമാറിയത്. തിരിച്ചിറങ്ങി വരുമ്പോള്‍ കുറച്ചുനേരം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ തെറ്റാണോ, അവര്‍ ചെയ്തതാനോ തെറ്റ്, ഞാന്‍ അതിന് ഇടം കൊടുത്തോ എന്നൊക്കെയുള്ള സംശയം പോലും തോന്നി. 

വീട്ടില്‍ എത്തിയതിന് ശേഷം എന്നോട് എന്തു പറ്റി എന്ന് ചോദിച്ചു. അമ്മയോട് എങ്ങനെ ഇത് പറയുമെന്നും എനിക്ക് അറിയില്ലായിരുന്നു. അമ്മ ഇത്രയും കാലം ബോഡി ഗാര്‍ഡ് പോലെ നിന്നാണ് എന്നെ സംരക്ഷിച്ചത്. അങ്ങനൊരാളോട് എങ്ങനെ ഈ സംഭവം പറയുമെന്ന് തോന്നി. അവസാനം ഞാന്‍ അമ്മയോട് പറഞ്ഞു. അന്ന് അമ്മയ്ക്ക് അത് താങ്ങാന്‍ കഴിഞ്ഞില്ല' ഞാന്‍ അമ്മയെ നിരാശപെടുത്തിയോ ഇതിന് ഞാന്‍ ആണ് കാരണം എന്നൊക്കെ ആലോചിച്ചു ഞാന്‍ അന്ന് രാത്രി ഉറക്കഗുളികകള്‍ കഴിച്ചു.

ആ സമയത്ത് എനിക്ക് അത് മാത്രമേ അറിയുകയുള്ളൂ. ശേഷം അവര്‍ എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ഒക്കെ ചെയ്തു. അതിന് ശേഷം അമ്മ എന്നോട് ഇത് എന്റെ തെറ്റല്ല എന്ന് പറഞ്ഞു, അത് ആദ്യം മനസ്സിലാക്കു എന്ന് പറഞ്ഞു. ആ സംഭവം എന്നെ ഒരുപാട് സ്ട്രോങ്ങ് ആക്കി. അമ്മയുടെ തുണയില്ലാതെ ഷൂട്ടുകള്‍ക്ക് പോകാന്‍ തുടങ്ങി' എന്നാണ് അശ്വിനി പറഞ്ഞത്.

actress ashwini nambiar life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES