പോക്സോ കേസിലുള്‍പ്പെട്ട നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പോലീസ്. പരാതിയില്‍ കേസെടുത്തതോടെ നടന്‍ ഒളിവില്‍ പ്പോവുകയായിരുന്നുവെന്ന് കസബ പോലീസ് പറഞ്ഞതാമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതു സംബന്ധിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ അടുത്തയാഴ്ചയാണ് വാദംകേള്‍ക്കല്‍.
നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കസബ പോലീസാണ് കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് നടന്‍ കുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. വീട്ടിലെത്തിയാണ് കുട്ടിയുടെ മൊഴിയെടുത്തത്.
കോഴിക്കോട് നഗരപരിധിയിലെ ഒരു വീട്ടില്‍ വെച്ച് കൂട്ടിക്കല്‍ ജയചന്ദ്രന്‍ നാല് വയസുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ബന്ധുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (ഡിസിപിയു) മുഖേന നല്‍കിയ പരാതി കസബ പൊലീസില്‍ എത്തുകയായിരുന്നു.
പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു കുട്ടിയില്‍നിന്ന് ഇന്‍സ്‌പെക്ടര്‍ മൊഴിയെടുത്തു. പ്രതി നഗരത്തിലെ വിവിധ സുഹൃത്തുക്കളുടെ ഫ്‌ലാറ്റില്‍ മാറിമാറി താമസിച്ചതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഫ്‌ലാറ്റുകളില്‍ രാത്രി പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല.നടന്‍ വിദേശത്തേക്ക് മുങ്ങിയോ എന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.