തലൈവയുടെ മാസ് ചിത്രം പേട്ട കാണാനെത്തിയ ധനുഷിന്റയും തൃഷയുടെ ആവേശത്തിമിര്‍പ്പ്....! തീയേറ്ററിലെ താരങ്ങളുടെ വീഡിയോ വൈറല്‍

Malayalilife
topbanner
തലൈവയുടെ മാസ് ചിത്രം പേട്ട കാണാനെത്തിയ ധനുഷിന്റയും തൃഷയുടെ ആവേശത്തിമിര്‍പ്പ്....! തീയേറ്ററിലെ താരങ്ങളുടെ വീഡിയോ വൈറല്‍

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പൊങ്കല്‍ റിലീസായി എത്തിയ ചിത്രം പേട്ടക്ക് വമ്പന്‍ വരവേല്‍പ്പ്. തീയേറ്ററുകള്‍ പൂരപറമ്പാക്കിയാണ് തലൈവയുടെ ആരാധകര്‍ ആഘോഷിച്ചത്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ധനുഷിന്റെയും തൃഷയുടെയും തീയേറ്ററിലെ ആവേശതിമിര്‍പ്പിന്റെ വീഡിയോ.

കഴിഞ്ഞ ദിവസം റിലീസായ പേട്ട ആദ്യ ദിവസം കാണാന്‍ രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്ത്, മരുമകന്‍ ധനുഷ്,തൃഷ, തുടങ്ങിയവര്‍ ഒരുമിച്ചായിരുന്നു എത്തിയിരുന്നത്. ചെന്നൈയിലെ തിയ്യേറ്ററിലെത്തിയ ഇവര്‍ ആരാധകരുടൈ ആഘോഷങ്ങള്‍ക്കൊപ്പമായിരുന്നു സിനിമ കണ്ടത്. രജനിയുടെ പ്രകടനം കണ്ട് ആവേശഭരിതരായ ഇരുവരും കസേരയില്‍ നിന്നെഴുന്നേറ്റ് തുളളിച്ചാടുന്നതിന്റെ വീഡിയോയാണ് വൈറലായി മാറിയിരുന്നു. 

ആദ്യം മുതല്‍ അവസാനം വരെ ആഘോഷിച്ചാണ് ഇരുവരും സിനിമ കണ്ടുതീര്‍ത്തത്. പേട്ടയില്‍ വില്ലനായി എത്തിയ വിജയ് സേതുപതിയും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും സിനിമയ്ക്ക് മികച്ച വരവേല്‍പ്പ് ലഭിച്ചു. രജനിയുടെ സ്‌റ്റൈലും മാസും തന്നെയാണ് പേട്ടയുടെ വിജയത്തില്‍ നിര്‍ണായമായതെന്ന് ആരാധകര്‍ പറയുന്നു.

Read more topics: # petta film,# dhanush,# Trisha,# Dance,# theatre
petta film,dhanush,Trisha,Dance, theatre

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES