നമുക്ക് ഓവര്‍ ആക്ടീങ്ങ് ചെയ്യാന്‍ പറ്റിയ സമയമാണ് ഗര്‍ഭകാലം; നമ്മളെ എല്ലാവരും ചേര്‍ന്ന് കൊഞ്ചിക്കുകയും അമിതമായി ലാളിക്കുകയുമൊക്കെ ചെയ്യും; കുഞ്ഞ് വരാൻ പോകുന്ന ദിവസം പ്രേക്ഷകരോട് പറഞ്ഞ് പേർളിഷ് ദമ്പതികൾ

Malayalilife
topbanner
നമുക്ക് ഓവര്‍ ആക്ടീങ്ങ് ചെയ്യാന്‍ പറ്റിയ സമയമാണ് ഗര്‍ഭകാലം; നമ്മളെ എല്ലാവരും ചേര്‍ന്ന് കൊഞ്ചിക്കുകയും അമിതമായി ലാളിക്കുകയുമൊക്കെ ചെയ്യും; കുഞ്ഞ് വരാൻ പോകുന്ന ദിവസം പ്രേക്ഷകരോട് പറഞ്ഞ് പേർളിഷ് ദമ്പതികൾ

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി. മഴവിൽ മനോരമ ചാനലിൽ ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം എന്നിവരോടൊപ്പം ചേർന്ന് ആതിഥേയത്വം വഹിച്ച ഡി 4 ഡാൻസ് എന്ന മലയാളം ഡാൻസ് റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകൾ ഹോസ്റ്റുചെയ്തതിലൂടെയാണ് അവർ പ്രശസ്തയായത്. 2018 ൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ റണ്ണറപ്പായി അവർ മത്സരിച്ചു ജയിച്ചു. 2018 ലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ ഒന്നിൽ, സഹ മത്സരാർത്ഥി ശ്രീനിഷ് അരവിന്ദുമായി പ്രണയബന്ധത്തിൽ ഏർപ്പെടുകയും ഇരുവരും വിവാഹിതരാകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. 2019 ജനുവരി 17 ന് ഒരു സ്വകാര്യ ചടങ്ങിൽ പേർളി ശ്രീനിഷ് അരവിന്ദുമായി വിവാഹനിശ്ചയം നടത്തി. ക്രിസ്ത്യൻ ആചാരമനുസരിച്ച് 2019 മെയ് 5 ന് ദമ്പതികൾ വിവാഹിതരായി, 2019 മെയ് 8 ന് അവർക്ക് ഒരു ഹിന്ദു വിവാഹ ചടങ്ങും ഉണ്ടായിരുന്നു. ദമ്പതികൾ പേളിഷ് എന്നാണ് അറിയപ്പെടുന്നത്. 

സോഷ്യൽ മീഡിയയിൽ താരമായ പേര്ളിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയാറുണ്ട്. ഇപ്പോള്‍ ഒന്‍പത് മാസം ആയി എന്ന് നേരത്തെ തന്നെ എല്ലാവരെയും അറിയിച്ചിട്ടുണ്ടായിരുന്നു. മാര്‍ച്ച് 23 നാണ് കുഞ്ഞ് ജനിക്കുമെന്ന് അവര്‍ പറഞ്ഞിരിക്കുന്നതെന്ന് പേളി പറയുന്നു. വലിയ വെല്ലുവിളി നിറഞ്ഞ ടാസ്‌ക് ആണ്് കുഞ്ഞിന് എന്ത് പേരിടുമെന്നുള്ളത്. മിക്കവാറും ഓരോ വര്‍ഷവും ഓരോ പേരായിരിക്കുമെന്ന് തമാശ രൂപേണ പേളി പറയുന്നു. അതാണ് എന്റെ പ്ലാന്‍. ഒരു വയസ് വരെ ഒരു പേര്. രണ്ടാമത്തെ വയസില്‍ മറ്റൊന്ന്. ഡ്രസ് മാറ്റുന്നത് പോലെ പേരും വേണമെങ്കില്‍ മാറ്റാമെന്ന് നടി പറയുന്നു. കുറേ പേരുകള്‍ മനസിലുണ്ട്. പക്ഷേ താന്‍ കണ്‍ഫ്യൂഷനിലാണ്. ആദ്യം ഞാന്‍ പ്രസവിച്ചോട്ടേ, എല്ലാം അതിന് ശേഷം പറയാമെന്നും നടി രസകരമായി പറഞ്ഞു. 

ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്ന് മാസം ദേ പോയി ദാ വന്നു എന്ന അവസ്ഥയായിരുന്നു. എങ്ങനെയൊക്കൊയോ അങ്ങ് പോയി. പിന്നീടുള്ള മാസം ഭയങ്കര എനര്‍ജിയായിരുന്നു. ആ സമയത്താണ് ഗര്‍ഭിണിയാണെന്ന കാര്യം പുറത്ത് പറഞ്ഞത്. 2019ൽ അവർ പേർളീ.ഇൻ എന്ന പേരിൽ ഒരു ഓൺലൈൻ വില്പന സംരംഭം ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിലും പേർളി മാണി അഭിനയിച്ചിട്ടുണ്ട്.

pearli maaney pearlish sreenish baby delivery date

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES