ഊഞ്ഞാലാടി പേളി..! അമ്പെയ്ത് ശ്രീനി..! പേളിഷ് ഹണിമൂണ്‍ ചിത്രങ്ങള്‍ വൈറല്‍

Malayalilife
ഊഞ്ഞാലാടി പേളി..! അമ്പെയ്ത്  ശ്രീനി..! പേളിഷ് ഹണിമൂണ്‍  ചിത്രങ്ങള്‍ വൈറല്‍

ലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ്  പേളിയും ശ്രീനിഷും. ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയ ഇരുവരും ഹൗസിനുളളില്‍ വച്ച് പരസ്പരം ഇഷ്ടത്തിലാകുകയായിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞ ഇരുവരും പാലക്കാട്ട് ശ്രീനിയുടെ വീട്ടില്‍ സന്തോഷജീവിതം ആരംഭിച്ച ചിത്രങ്ങളും വൈറലായിരുന്നു. ശ്രീനിയുടെ നാടായ പാലക്കാട് അമ്പലത്തിലും പറമ്പലുമൊക്കെ നടക്കുന്ന പേളിയുടെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നിരുന്നു. തനി നാടന്‍ പെണ്‍കുട്ടിയായി താലി അണിഞ്ഞ് കുറി തൊട്ട് ശ്രീനിയോടൊപ്പം ഇരിക്കുന്ന പേളിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. 

ഇപ്പോള്‍ പേളിയുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന ശ്രീനിഷിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവരുടെ ഹണിമൂണ്‍ ആണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ പേളിയുടെ അച്ഛനമ്മാര്‍ സഹോദരിമാര്‍ എന്നിവരും ഇവരൊടൊപ്പമുണ്ട്. പേളി ഊഞ്ഞാലാടുന്നതും ശ്രീനിഷ് പേളിയുടെ അമ്മയ്ക്കൊപ്പം അമ്പെയ്യുന്നതുമൊക്കെ  ചിത്രങ്ങളിലുണ്ട്. ഏതോ റിസോര്‍ട്ടിലാണ് ഇവര്‍ കുടുംബത്തോടൊപ്പം എത്തിയിരിക്കുന്നത് എന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ചുവന്ന റോസാപൂക്കളൊക്കെ വച്ച് ഒരുക്കിയ ബെഡ്റൂമിന്റെ ചിത്രവും പേളി പങ്കുവച്ചിട്ടുണ്ട്.ശ്രീനിഷിന്റെ നാട്ടില്‍ നാടന്‍ പെണ്‍കുട്ടിയായി പേളി നടന്നപ്പോള്‍ ആരാധകര്‍ക്ക് വലിയ സന്തോഷമാണ് ഉണ്ടായത്. ശ്രീനിയോടൊപ്പം പാലക്കാട്ടെ രീതി അനുസരിച്ച് കഴിഞ്ഞ പേളിക്ക് ആരാധകര്‍ ആശംസകളുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ശ്രീനിഷ് പേളിയുടെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

ശ്രീനിക്കൊപ്പം നാടുകാണാന്‍ ഇറങ്ങിയ പേളിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പണ്ടുമുതലെ യാതൊരു താരജാഡകളുമില്ലാത്ത വ്യക്തിയാണ് പേളി ഇത് അടിവരയിട്ടുകൊണ്ട് ശ്രീനിയുടെ വീട്ടില്‍ ഉത്തമ ഭാര്യയായി പേളി മാറിക്കഴിഞ്ഞെന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറഞ്ഞത്. കൊച്ചിയില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരവും പാലക്കാട്ട് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ശ്രീനിയുടെയും പേളിയുടെയും വിവാഹം നടന്നത്. മലയാളികള്‍ക്ക് മുന്നില്‍ പൂവിട്ട പ്രണയമായതിനാല്‍ തന്നെ എല്ലാവരും ഇവരുടെ വിവാഹത്തെ ഉറ്റുനോക്കിയിരുന്നു. അതിനാല്‍ തന്നെയാണ് ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താല്‍പര്യവും.

Read more topics: # Pearlish,# Honeymoon,# photos
Pearlish Honeymoon photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES