ദീപികയെ നായികയാക്കി ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പറയുന്ന ഛപാക് എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മേഘ്‌ന ഗുല്‍സാഹര്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ആഴ്ച്ചയാണ് റിലീസ് ആയത് .
ഇപ്പോഴിതാ മേഘ്‌നയെയും ദീപികയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.
നേരത്തെ ആസിഡ് ആക്രമണത്തിന്റെ കഥ പറഞ്ഞ ഉയരെയില്‍ പാര്‍വതി നായികയായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഉയരെയെക്കുറിച്ചും ഛപാകിനെക്കുറിച്ചും പറഞ്ഞ് രംഗത്തെത്തിയത്.
ആസിഡ് ഇന്നും രാജ്യത്ത് അനായാസം ലഭ്യമാണ്, നിയമങ്ങള്‍ അശക്തമായതിനാല്‍ എല്ലാ വര്‍ഷവും നൂറ് കണക്കിന് ജീവനുകളാണ് നഷ്ടമാകുന്നതെന്ന് മറക്കാതിരിക്കുക, ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്. അല്ലാതെ സുരക്ഷ ഉറപ്പുള്ളത് കൊണ്ടല്ലെന്നും മറക്കാതിരിക്കുക, നമുക്ക് നമ്മള്‍ മാത്രമേയുള്ളൂ- പാര്‍വതി പറയുന്നു