'കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ' വിമര്‍ശകന്റെ കമന്റിന് ഇന്‍സ്റ്റാഗ്രാമിലൂടെ മറുപടി കൊടുത്ത് നടി പാര്‍വ്വതി തിരുവോത്ത്!

Malayalilife
topbanner
'കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ' വിമര്‍ശകന്റെ കമന്റിന് ഇന്‍സ്റ്റാഗ്രാമിലൂടെ മറുപടി കൊടുത്ത് നടി പാര്‍വ്വതി തിരുവോത്ത്!


സാമൂഹിക മാധ്യമങ്ങളില്‍ നടി പാര്‍വതിതിരുവോത്തിനെ ശക്തമായി വിമര്‍ശിച്ച് ഒരു വിഭാഗം. ഇപ്പോള്‍ നിലപാടിന്റെ പേരില്‍ വിമര്‍ശിച്ച ഒരാള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി. ഇന്‍സ്റ്റാഗ്രാമിലാണ് പാര്‍വതി അയാള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നത്. 

'മതം മാറുന്നില്ലേ പാര്‍വതി തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ,'- എന്നായിരുന്നു പാര്‍വതിക്ക് അയച്ച സന്ദേശം.  'എന്തൊരു കരുതല്‍' എന്നായിരുന്നു നടിയുടെ മറുപടി.

 മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ പാര്‍വതിയും പങ്കെടുത്തിരുന്നു.പൗരത്വഭേതഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനെ പിന്തുണച്ച് രംഗത്ത് വന്ന നടന്‍ അനുപം ഖേറിനെ പരിഹസിച്ച് നടി പാര്‍വതി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. 

Read more topics: # parwathy thiruvoth,# instagramme
parwathy thiruvoth instagramme

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES