Latest News

മൂന്ന് ആഘോഷങ്ങള്‍, മൂന്ന് സ്ഥലങ്ങള്‍, മൂന്ന് സ്‌റ്റൈല്‍, ഒരു വസ്ത്രം; പുത്തന്‍ രീതിയില്‍ തിളങ്ങി നടി പാര്‍വതി

Malayalilife
മൂന്ന് ആഘോഷങ്ങള്‍, മൂന്ന് സ്ഥലങ്ങള്‍, മൂന്ന് സ്‌റ്റൈല്‍, ഒരു വസ്ത്രം; പുത്തന്‍ രീതിയില്‍ തിളങ്ങി നടി പാര്‍വതി

മൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായ താരമാണ് നടി പാര്‍വതി തിരുവോത്ത്. തന്റെതായ അഭിനയ മികവിലൂടെ പാര്‍വതി മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ രീതി എന്ന് പറയുന്നത് മൂന്ന് ആഘോഷങ്ങള്‍, മൂന്ന് സ്ഥലങ്ങള്‍, മൂന്ന് സ്‌റ്റൈല്‍, ഒരു വസ്ത്രം എന്നതാണ്. സിനിമ താരങ്ങളെ സാധാരണയായി ഒരിക്കല്‍ കണ്ട വേഷത്തില്‍  പൊതുവേ കാണാറില്ല. പൊതുവേ താരങ്ങളെ കാണാറുളളത് പ്രമുഖ ബ്രാന്‍ഡുകളുടെ ഡിസൈനര്‍ കളക്ഷനിലുള്ള വസ്ത്രങ്ങളിലാണ്. എന്നാല്‍ പാര്‍വതി  ഒരേ വസ്ത്രം തന്നെ ആവര്‍ത്തിച്ച് ധരിച്ച് സസ്റ്റെയ്‌നെബിള്‍ ഫാഷന്‍ എന്ന ആശയം മുന്നോട്ടുവെച്ച് എത്തിയിരിക്കുകയാണ്.

 പാര്‍വതിയുടെ സാരിക്ക് പിന്നില്‍ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണയാണ്. താരം ഒരേ സാരി  മൂന്ന് വ്യത്യസ്ത അവസരങ്ങളിലാണ് ധരിച്ചെത്തിയിരിക്കുന്നത്. പാര്‍വതി ഇതിലൂടെ റീ വെയര്‍, റീ സ്‌റ്റൈല്‍ എന്ന പുതിയ ആശയമാണ് താരം മുന്നോട്ട് വയ്ക്കുന്നത് . താരം ഈ കൈത്തറി സാരി ഫോബ്‌സ് ഇന്ത്യയുടെ 2018 ഡിസംബര്‍ പതിപ്പിലാണ് ആദ്യം ധരിച്ചത്. അതിന് ശേഷം  സുഹൃത്തും നടിയുമായ സ്വാതി റെഡ്ഡിയുടെ വിവാഹത്തിനും താരം സാരി ഉടുത്തിരുന്നു. എന്നാല്‍ ഒടുവിലായി പാര്‍വതി കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ നടന്ന ഹാന്‍ഡ്ലൂം ട്രെഡീഷന്‍ എന്ന പരിപാടിയിലാണ് ഈ സാരി ഉടുത്ത് എത്തിയത് . 

parvathy thiruvoth new dressing style

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക