മലയാളത്തിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടിയാണ് പാര്‍വ്വതി തിരുവോത്ത്. നടി എന്ന നിലയില്‍ മാത്രമല്ല, സാമൂഹിക പ്രശ്ങ്ങളിലും സിനിമയ്ക്കകത്തെ പ്രതിസന്ധികളിലും തന്റേതായ നിലപാട് നടി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണവും സിനിമാരംഗത്ത് ഒതുക്കലുകളും നടി നേരിട്ടിട്ടുണ്ട്. ലോക്ഡൗണില്‍ കുടുംബസമേതം ചിലവഴിക്കുകയായിരുന്നു പാര്‍വതി. ഇപ്പോള്‍ ഷൂട്ടിങ്ങൊക്കെ പഴയപോലെ ആയതോടെ വീണ്ടും സജീവമാകുകയാണ് താരം. രസകരമായ വീഡിയോകളൊക്കെ പങ്കുവച്ച് പാര്വവ്വതി എത്താറുണ്ട്.
മുന്‍പ് അച്ഛന് തനിക്കായി ഉണ്ടാക്കി നല്കിയ കട്ടന്കാപ്പിയുടൈ വീഡിയോ താരം പങ്കുവയ്ച്ചിരുന്നു. തുളസിക്കതിരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത സ്പെഷല്‍ കട്ടന്‍ കാപ്പിയുടെ വീഡിയോ ലിറ്റില്‍ ബിഗ് തിങ്സ്, ചിങ്ങം എന്നീ ഹാഷ് ടാഗുകളോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇപ്പോള്‍ അച്ഛന്റെ വക സ്പെഷ്യല്‍ പുട്ട് ഉണ്ടാക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അമ്മയും അച്ഛനും ഒന്നിച്ചാണ് ആഹാരം പാചകം ചെയ്യുന്നത്. ചായ പാത്രം കണ്ടിട്ട് ഇതിന് ഇതുവരെ പിടി വാങ്ങിയില്ലേ എന്നും ആരാധകര്‍ ചോദിക്കുന്നണ്ട്. ഒപ്പം തന്റെ മുഖത്തെ കുരുക്കളും പാടുകളും കാണിച്ചുകൊണ്ടുളള ഒരു വീഡിയോയും പാര്‍വ്വതി പങ്കുവച്ചിട്ടുണ്ട്.