നടി പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച എറണാകുളം സ്വദേശി കിഷോറിനെതിരെ എലത്തൂര്‍ പൊലീസ്് കേസെടുത്തു. മെസഞ്ചര്‍ ആപ് കോളിലൂടെ സഹോദരനോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്നും ഫേസ്ബുക്കിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി. കോളിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി എലത്തൂര്‍ പൊലീസ് കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ അഭിഭാഷകനാണെന്നാണ് സ്വയം പരിചയപ്പെടുന്നത്. സിനിമയുമായും ബന്ധമുണ്ടെന്ന് പറയുന്നു.
നടിയുടെ അച്ഛനും സഹോദരനും ഫേസ്ബുക്ക് മെസഞ്ചര്‍ വഴി നടിയെക്കുറിച്ചുള്ള അപവാദ കഥകള്‍ ഇയാള്‍ കൈമാറിയെന്ന് പരായില്‍ പറയുന്നു. ഫേസ്ബുക്ക് വഴി അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. പേര് കിഷോര്‍ എന്നാണെന്നും താന്‍ അഭിഭാഷകനാണെന്നും ഇയാള്‍ സ്വയം പരിചയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ വിളികളും, മെസേജുകളുമായി നിരന്തരം ബുദ്ധിമുട്ടിച്ച സാഹചര്യത്തിലാണ് നടി പരാതി നല്‍കിയത്.ഐപിസി 345 ഡി വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയില്് 345 ഡി വകുപ്പും കേരളാ പോലീസ് 1200ഉം അനുസരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.