താരങ്ങള്‍ക്ക് കിട്ടുന്ന പരിഗണനയും സ്നേഹവും അവരുടെ മക്കള്‍ക്കും കിട്ടാറുണ്ട്. സിനിമയില്‍ ഏറെ സജീവമായ താരകുടുംബമാണ് സുകുമാരന്റേത്. മക്കളും ഭാര്യയുമെല്ലാം സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും ബിഗ്സ്‌ക്രീനിലെ മിന്നും താരങ്ങളാണ്. ഇരുവരുടെയും മക്കള്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ആരാധകര്‍ ഏറെയുണ്ട്. ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മകള്‍ പ്രാര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുട്ടി താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോള്‍ പ്രാര്‍ത്ഥന പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.
ഒരു മേയ്ക്കപ്പ് ട്യൂട്ടോറിയല്‍ വീഡിയോയാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ക്ക് മനസ്സിലാക്കാനായി പ്രാര്‍ത്ഥന മേയ്ക്കപ്പിനായി ഉപയോഗിക്കുന്ന എല്ലാ പ്രോഡക്റ്റുകളുടെയും പേര് താഴെ ക്യാപ്ഷനായി കാണിക്കുന്നുണ്ട്. ടോണറും മോയിസ്ച്ച്വയിസറും പ്രൈമറും മുഖത്ത് പുരട്ടി അതിന് പുറത്ത് ഫൗണ്ടേഷന്‍ പുരട്ടിയാണ് മേയ്ക്കപ്പിന്റെ തുടക്കം. പിന്നീട് ഐബ്രോ പാലെറ്റ് ബ്രോണ്‍സര്‍, ബ്ലഷ്, ഐലീനര്‍, മസ്‌ക്കാര, ഹൈലൈറ്റര്‍, കാജല്‍,ലിപ്ഗ്ലോസ്, എന്നിവ എങ്ങനെയാണ് ഫേസില്‍ അപ്ലൈ ചെയ്യേണ്ടതെന്നും പ്രാര്‍ത്ഥന ആരാധകര്‍ക്കായി പങ്കുവെച്ച വീഡിയോയില്‍ കാണിക്കുന്നു. മേയ്ക്കപ്പെല്ലാം കഴിഞ്ഞ് സെറ്റിങ്ങ് സ്പ്രേയു ഉപയോഗിക്കുന്നുണ്ട്.
കുട്ടി താരത്തിന്റെ വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മാത്രമല്ല ഇനി എന്ത് തരം മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോയാണ് ചെയ്യേണ്ടതെന്ന് താഴെ കമന്റ് ചെയ്യാനും പ്രാര്‍ത്ഥന പറയുന്നുണ്ട്. എന്തായാലും കുട്ടി താരം പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.