Latest News

ഒപ്പനപ്പാട്ടിന്റെ മൊഞ്ചുമായി വീണ്ടും വിനീത് ശ്രീനിവാസന്‍; മലബാറിന്റെ പ്രണയകഥയുമായി ഒപ്പനയെന്ന ഹ്രസ്വചിത്രം; ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 

Malayalilife
ഒപ്പനപ്പാട്ടിന്റെ മൊഞ്ചുമായി വീണ്ടും വിനീത് ശ്രീനിവാസന്‍; മലബാറിന്റെ പ്രണയകഥയുമായി ഒപ്പനയെന്ന ഹ്രസ്വചിത്രം; ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 

പ്പനപ്പാട്ടില്‍ മനം മയക്കി വീണ്ടും വിനീത് ശ്രീനിവാസന്‍.മലബാറിന്റെ പശ്ചാത്തലത്തില്‍ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിലാണ് വിനീത് ശ്രീനിവാസന്‍ പാടിയിരിക്കുന്നത്. മലബാറിന്റെ പ്രണയകഥയുടെ പശ്ചാത്തലത്തിലാരുങ്ങുന്ന ചിത്രത്തിന്റെ ലെറിക്കല്‍ സോങ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

റ്റിറ്റൊ പി തങ്കച്ചനാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം ജോയല്‍ ജോണ്‍സ്. വിനീത് ശ്രീനിവാസന്റെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനത്തില്‍ നിവിന്‍ പോളിയും നയന്‍താരയും ഒരുമിക്കുന്ന, 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ സഹസംവിധായകന്‍ കൂടിയാണ് ഷഹദ്.

മിഥുന്‍, അതുല്യ, പ്രണവ് യേശുദാസ്, അഞ്ജലി നായര്‍, സാംസണ്‍, പോള്‍ വര്‍ഗീസ്, ഗംഗ ജി നായര്‍, വിജയകൃഷ്ണന്‍, ദിനേശ് ദാമോദര്‍, അബ്ദുറഹിമാന്‍ കടവത്ത്, ഷെരിഫ്, അഭിലാഷ് കാളിപ്പറമ്പില്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദാണ് കാമറ. എഡിറ്റിംഗ് അജ്മല്‍ സാബു. ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറില്‍ കെ.പി രവിശങ്കറും, ശരത് എ ഹരിദാസനുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമ അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ പറഞ്ഞു.

oppana short film song vineeth sreenivasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക