മലയാളത്തിലെ ഇഷ്ടതാരജോഡികളാണ് നസ്‌റിയയും ഫഹദും. 2014 ആഗസ്റ്റ് 21നായിരുന്നു ഇരുവരും വിവാഹിതരായത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയാണ് ഇരുവരുടേയും പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിച്ചത്. ഇവരുവരുടേയും പ്രണയനിമിഷങ്ങളെ കുറിച്ച് അടുത്തിടെ നസ്‌റിയ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സിനിമയിലെ കെമിസ്്ട്രി ജീവിതത്തിലും പുലര്‍ത്തി മുന്നേറുകയാണ് ഇരുവരും. ഫഹദ് വിവാഹശേഷം തനിക്ക് നല്‍കിയ ഏറ്റവും മികച്ച സമ്മാനത്തേക്കുറിച്ച പ്രേക്ഷകരോട് പങ്കുവച്ചിരിക്കുകയാണ് നസ്‌റിയ. നസ്‌റിയ പങ്കുവച്ച വീഡിയോയാണ് വൈറലായി മാറുന്നത്.
ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാളത്തിന്റെ പ്രിയനായികയായി മാറിയതാരമാണ് നസ്‌റിയ നസിം. ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ അഭിനയമായിരുന്നു നസ്‌റിയക്ക് മലയാളത്തില്‍ മികച്ച എന്‍ട്രി നല്‍കിയത്. പിന്നീട് അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഫഹദിന്റെ ഭാര്യയായി അഭിനയിച്ചതും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കുറുമ്പും കുട്ടിത്തം നിറഞ്ഞ കഥാപാത്രവും തന്നെയാണ് നസ്‌റിയയെ എപ്പോഴും ശ്രദ്ധേയമാക്കിയത്. ബംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍ മൊട്ടിട്ട പ്രണയമാണ് ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രിനിലും ഫഹദിനെയും നസ്രിയയെയും മികച്ച താരജോഡികളാക്കിയത്. 2014 ആഗസ്റ്റ് 24നായിരുന്നു ഇവരുടെ വിവാഹം നടന്നത്.
#nazriya #oreodog #shihtzupuppy #shihtzu
A post shared by Nazriya Nazim Fahadh (@nazriyafahadh._) on Jul 31, 2019 at 7:11am PDT
ഫഹദ് ധാരാളം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഏറെ പ്രിയപ്പെട്ടതായി തോന്നിയ ഒരു സമ്മാനത്തെക്കുറിച്ചാണ് ഇപ്പോള്‍ നസ്‌റിയ പങ്കുവയ്ക്കുന്ന്. തനിക്ക് ഫഹദ് സമ്മാനിച്ച നായക്കുട്ടിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് നസ്‌റിയ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഓറിയോ എന്നാണ് നായക്കുട്ടിയുടെ പേര്, നസ്രിയയ്ക്കൊപ്പം മിക്കപ്പോഴും ഓറിയോയും കൂടെയുണ്ടാവാറുണ്ട്. നസ്രിയയ്ക്ക് മാത്രമല്ല ഫഹദിനും ഫര്‍ഹാനുമൊക്കെ ഏറെ ഇഷ്ടമാണ് ഓറിയോയോട്്. ഓറിയോയെ എടുത്ത് നില്‍ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഓറിയോയെ അറിയാത്ത സിനിമാക്കാരും വിരളമാണ്. കൂടെയുടെ ഊട്ടി ലൊക്കേഷനില്‍ നസ്രിയയ്ക്കൊപ്പം ഓറിയോയും ഉണ്ടായിരുന്നു. ഓറിയോയുമായുള്ള ചങ്ങാത്തത്തെക്കുറിച്ചും ആ സന്തോഷത്തെക്കുറിച്ചുമൊക്കെ നസ്രിയ പങ്കുവയ്ക്കാറുമുണ്ട്.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്നത് വരെ തനിക്ക് നായകളെ പേടിയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാവരും തന്നെ കളിയാക്കിയിരുന്നുവെന്നും നസ്രിയ പറയുന്നു. ഫഹദിനും സഹോദരനും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് താനും നായ പ്രേമിയായതെന്നും അങ്ങനെയാണ് തന്റെ ഭയം ഇല്ലാതായതെന്നും നസ്രിയ പറയുന്നു. വെളുപ്പും കറുപ്പും ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന ലുക്കായതിനാലാണ് ഈ പേര് നല്‍കിയതെന്നും താരം പറയുന്നു. ഫഹദിന്റെ സഹോദരിയായ അമ്മുവാണ് ഈ പേര് നല്‍കിയത്. ഓറിയോ വന്നതിന് ശേഷമാണ് തനിക്ക് നായക്കുട്ടികളോടുള്ള സമീപനം മാറിയതെന്നും താരം പറയുന്നു. പോവുന്നിടത്തെല്ലാം ഓറിയോയും നസ്രിയയ്ക്കും ഫഹദിനുമൊപ്പം ഉണ്ടാവാറുണ്ട്. വിവാഹ ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വാചാലരായി ഇരുവരും നേരത്തെ എത്തിയിരുന്നു.