Latest News

കൊഴുക്കട്ട ഉണ്ടാക്കി മുക്തയും കണ്‍മണിയും; കൊഴുക്കട്ട ഉണ്ടാക്കിക്കൊണ്ട് മുക്ത പറയുന്നത് കേട്ടോ? വൈറലായി വീഡിയോ..

Malayalilife
കൊഴുക്കട്ട ഉണ്ടാക്കി മുക്തയും കണ്‍മണിയും; കൊഴുക്കട്ട ഉണ്ടാക്കിക്കൊണ്ട് മുക്ത പറയുന്നത് കേട്ടോ? വൈറലായി വീഡിയോ..


ലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരം തമിഴിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം കൊഴുക്കട്ട ഉണ്ടാക്കുന്ന വീഡിയോയാണ് പങ്കുവെച്ചതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

കൊഴുക്കട്ട ശനിയാഴ്ച്ചയുടെ ഭാഗമായാണ് താരം കൊഴുക്കട്ട ഉണ്ടാക്കിയത്. കൂട്ടിന് താരത്തെ സഹായിക്കാന്‍ കുട്ടി താരം കിയാരയും ഉണ്ട്. താഴെ പാ വിരിച്ച് ഇരുന്നാണ് കൊഴുക്കട്ട ഉണ്ടാക്കല്‍. കൊഴുക്കട്ട അച്ചില്‍ വെച്ചാണ് താരം ഉണ്ടാക്കുന്നത്. പിന്നീട് അത് അടുപ്പില്‍ വെച്ച് അതിന്റെ വേവ് നോക്കാന്‍ പാത്രം തുറക്കുന്നകുമായ വീഡിയോകളാണ് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ തന്നെയായത് കൊണ്ട് പള്ളിയിലൊന്നും പോകാന്‍ കഴിയുന്നില്ലെന്നും. പിന്നെ കുരിശിന്റെ വഴി കാണാതെ പ്രാര്‍ത്ഥിക്കാന്‍ അറിയില്ലെന്നും അതുകൊണ്ടാണ് കണക്ട് ചെയ്ത് ഓഡിയോ വെച്ചിരിക്കുന്നതെന്നും അത് കോട്ടുകൊണ്ട് കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ വല്ലാത്തൊരു ഫീലാണെന്നും മുക്ത വീഡിയോയില്‍ പറയുന്നു. എല്ലാവരും കൊഴുക്കട്ട ശനിയാഴ്ച്ച കൊഴുക്കട്ടയൊക്കെ ഉണ്ടാക്കി വീടുകളില്‍ തന്നെ സേഫായിട്ട് ഇരിക്കുകയാണെന്ന് വിശ്വസിക്കുന്നു. എല്ലാവരും പ്രാര്‍ത്ഥിക്കുക എന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. നിരവധിയാളുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സൂപ്പറെന്നും. സൂപ്പര്‍ ജോളിയെന്നും. ഇത് കൊഴുക്കട്ട അല്ല മോദകമാണെന്നും . കൊഴുക്കട്ട ഇങ്ങനെ അച്ചുകട്ടയില്‍ വെച്ച് ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നുമുള്ള കമന്റുകളാണ് ഏറെയും.

മുക്ത പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മകള്‍ കിയാരയുടെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമാണ് ആരാധകര്‍ ഏറെയും. കിയാരയുമായി ബന്ധപ്പെട്ട് പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. കൊണോണ മാറുന്നതിന് വേണ്ടി കിയാര വിളക്കിന് മുന്നില്‍ മുണ്ടുടുത്ത് നിന്ന പ്രാര്‍ത്ഥിക്കുന്ന വീഡിയോ മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ വൈറലായിരുന്നു. മുക്ത മാത്രമല്ല റിമി ടോമിയും കിമാരയുമായുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. 


Read more topics: # muktha,# kiara
muktha's new video goes viral on social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES