Latest News

തിയേറ്റർ റീലിസിന് ഒരുങ്ങി മമ്മൂട്ടി ചിത്രം പേരൻപ്; ചലച്ചിത്ര മേളകളിൽ കൈയടി നേടിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രോമോ കാണാം

സ്വന്തം ലേഖകൻ
തിയേറ്റർ റീലിസിന് ഒരുങ്ങി മമ്മൂട്ടി ചിത്രം പേരൻപ്; ചലച്ചിത്ര മേളകളിൽ കൈയടി നേടിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രോമോ കാണാം

റോട്ടർഡാം ഉൾപ്പടെയുള്ള ചലച്ചിത്രമേളകളിൽ മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രം പേരൻപ് തിയേറ്റർ രിലീസ് ഒരുങ്ങുന്നു. പ്രദർശനത്തിന് എത്തുന്നതിന് മുന്നോടിയായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രൊമോ റിലീസ് ചെയ്തു. ദേശീയ പുരസ്‌ക്കാര ജേതാവായ റാം സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലും റിലീസ് ചെയ്യപ്പെടും എന്നാണു അറിയാൻ കഴിയുന്നത്.

മലയാളത്തിൽ ചിത്രത്തിന്റെ പേരെന്താണ് എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അഞ്ജലി അമീർ, സാധന, സമുദ്രകനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പേരന്മ്പിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 2016ലാണ്. ട്രാൻസ്‌ജെൻഡർ മോഡലായ അഞ്ജലി അമീർ ആണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമാകുന്നത്. 

വിദേശത്ത് ടാക്സി ഡ്രൈവറായ അമുദവൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.മമ്മുട്ടി അഭിനയിച്ച സിനിമ റോട്ടർ റാം അന്താരാഷ്ട്ര ചലച്ചിത്ര മേളയായിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. മേളയിലെ ഫയർ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചിരുന്നത്. ചിത്രത്തിന് അഭിനന്ദനവുമായി നിരവധിപേർ എത്തിയിരുന്നു. പ്രേക്ഷകർ നിർബന്ധമായും കാണേണ്ട 20 സിനിമകളുടെ ലിസ്റ്റിൽ ചിത്രം ഇടം പിടിച്ചിരുന്നു.

ദേശീയ അവാർഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരൻപ് രണ്ടുവർഷങ്ങൾക്ക് മുമ്പേയാണ് ചിത്രീകരണം ആരംഭിച്ചത്. യുവാൻ ശങ്കർ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വർ ക്യാമറയും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

first look promo of mammootty film peranpu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക