Latest News

എനിക്ക് സെക്സ് അപ്പീൽ ഇല്ല; നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നടൻ മാധവൻ

Malayalilife
എനിക്ക് സെക്സ് അപ്പീൽ ഇല്ല; നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നടൻ മാധവൻ

തെന്നിന്ത്യൻ  സിനിമാ ആസ്വാദകർക്ക് പ്രണയത്തിന്‍റെ മധുരഭാവങ്ങള്‍ പകര്‍ന്ന് നല്‍കിയ തെന്നിന്ത്യയുടെ പ്രിയനായകനാണ് രംഗനാഥന്‍ മാധവന്‍.  ദക്ഷിണേന്ത്യയുടെ മനസ്സ് 21 വര്‍ഷം മുമ്പ് ‘അലൈ പായുതേ’ എന്ന മണിരത്നം ചിത്രത്തിലൂടെ കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ആദ്യ സിനിമ കൊണ്ട് തന്നെ മാധവന് ആരാധക ഹൃദയങ്ങളിലേക്ക് ചേക്കേറിയ മാധവന്‍ അവരുടെ പ്രിയപ്പെട്ട മാഡിയായി.  ആരാധകര്‍ മാധവന്‍റെ ചിരി ആഘോഷമാക്കി.

എന്നാൽ ഇപ്പോൾ  മാധവന്റെ വാക്കുകളാണ് ആരാധകലോകം ഏറ്റെടുത്തിരിക്കുന്നത്. സെക്സ് അപ്പീൽ ഉള്ള ആളല്ല താനെന്നാണ് മാധവന്റെ വിലയിരുത്തൽ. വിവിധ ഭാഷകളിലായി 80 ഓളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചെങ്കിലും നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ലെന്നും മാധവൻ തുറന്ന്  പറയുന്നു.

“ഞാൻ 87 സിനിമകൾ ചെയ്തിട്ടുണ്ട്, എന്റെ ഭാര്യയ്ക്ക് ഒപ്പമല്ലാതെ, ഷൂട്ടിംഗ് ലൊക്കേഷന് പുറത്ത് ഒരു നായികയെയും കണ്ടിട്ടില്ല,” ഒരു അഭിമുഖത്തിനിടെ മാധവൻ പറഞ്ഞതിങ്ങനെ. എല്ലാവരും കരുതുന്ന ‘സെക്‌സ് അപ്പീൽ’ തനിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും കൂടെ അഭിനയിച്ച നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ലെന്നും മാധവൻ കൂട്ടിച്ചേർത്തു.

 താരം ഇപ്പോൾ നെറ്റ്ഫ്ലിക്സ് സീരീസായ ഡീകപ്പിൾഡിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഡിസംബർ 17നാണ് ഹാർദിക് മേത്ത സംവിധാനം ചെയ്ത എട്ട് എപ്പിസോഡുകളുള്ള ഡീകപ്പിൾഡ് എന്ന പരമ്പര  നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്. പരമ്പരയിൽ ആര്യ എന്ന എഴുത്തുകാരന്റെ വേഷമാണ് മാധവന്.

Actor madhavan words about he does not have sex appeal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക