Latest News

ചിലര്‍ കാവ്യ മാധവന്‍ എന്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്; മലയാളികളും കേരളവും എനിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുണ്ട്: മാധവൻ

Malayalilife
ചിലര്‍ കാവ്യ മാധവന്‍ എന്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്;  മലയാളികളും കേരളവും എനിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുണ്ട്: മാധവൻ

രു കാലത്ത് തമിഴ് നാട്ടിലെ റൊമാന്റിക് താരമായിരുന്നു മാധവൻ. അലൈപായുതേ എന്ന ഒരു സിനിമയിലൂടെ തന്നെ കേരകത്തിലും നിരവധി ആരാധകരെ സമ്പാദിക്കാൻ മാധവന് സാധിച്ചു. ഇന്നും സിനിമകളിൽ നിര സാന്നിധ്യമാണ് താരം. ആക്ഷൻ ആയാലും റൊമാൻസ് ആയാലും ഏതൊരു കഥാപാത്രവും നന്നായി വഴങ്ങുമെന്ന് കാട്ടിത്തന്ന നടൻ കൂടിയാണ് മാധവൻ. എന്നാൽ ഇപ്പോൾ താന്‍ മലയാളിയാണെന്നാണ് എല്ലാവരും കരുതുന്നതെന്ന് . ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ കഥ പറഞ്ഞെത്തുന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടയിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘തന്റെ തുടക്കങ്ങളൊക്കെ മലയാളത്തില്‍ നിന്നായിരുന്നു എന്നാണ് മാധവന്‍ പറയുന്നത്. സിനിമയുടെ ഷൂട്ടിങ്ങ് കേരളത്തില്‍ നിന്നുമാണ് ആരംഭിച്ചത്. അന്ന് മുതല്‍ ഞാന്‍ മലയാളിയാണെന്നാണ് എല്ലാവരും കരുതിയത്. കാരണം എന്റെ പേര് മാധവന്‍ എന്നാണ്.ചിലര്‍ കാവ്യ മാധവന്‍ എന്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്. ഇതൊക്കെ എന്നോടുള്ള സ്‌നേഹവും ഇഷ്ടവും കൊണ്ടാണെന്ന് അറിയാം. കേരളത്തില്‍ നിന്ന് മാത്രമല്ല ദുബായിലോ മറ്റ് എവിടെയാണെങ്കില്‍ പോലും മലയാളുകളുടെ സാന്നിധ്യവും സ്‌നേഹവും അറിഞ്ഞു.

ഞാന്‍ അവര്‍ക്ക് മാധവന്‍ ചേട്ടനാണ്. മലയാളികളും കേരളവും എനിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നതെന്നും’ നടന്‍ പറയുന്നു. റോക്കട്രിയില്‍ നമ്പി നാരായണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മാധവന്‍ തന്നെയാണ്. ജൂലൈ ഒന്ന് മുതല്‍ സിനിമ റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
 

Actor madhavan words about kavya madhavan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക