മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ് മാധവൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത്. ഇന്നും ഏറെ ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോൾ ചലച്ചിത്ര മേഖലയില്‍ ഉയര്‍ന്ന വടക്കന്‍, ദക്ഷിണേന്ത്യന്‍ സിനിമാ വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മാധവൻ.
മാധവന്റെ വാക്കുകള്‍ ഇങ്ങനെ;
‘വളരെയധികം ബഹളവും വിവാദങ്ങളും ഈ വിഷയത്തില്‍ നടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. മൂന്ന് ചിത്രങ്ങളുണ്ട്. ‘ആര്‍ ആര്‍ ആര്‍’, ‘കെജിഎഫ് ചാപ്റ്റര്‍ 2’, ‘പുഷ്പ’. ഇവയൊക്കെ നന്നായി ചെയ്തു. ബാക്കിയുള്ളവയും ന്യായമായ രീതിയില്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റ് സിനിമകളുണ്ട് (ദി കശ്മീര്‍ ഫയല്‍സ്, ഭൂല്‍ ഭുലയ്യ) ഹിന്ദിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കോവിഡ് കാരണം ആളുകളുടെ സ്വീകാര്യത വര്‍ദ്ധിച്ചുവെന്ന് ഞാന്‍ കരുതുന്നു. അവര്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ അവര്‍ സ്വീകരിക്കുകയും ഇഷ്ടപ്പെടാത്തവ നിരസിക്കുകയും ചെയ്യുന്നു. അത് എപ്പോഴും അങ്ങനെത്തന്നെയായിരിക്കും.
അവിടെ ഒരു സൂത്രവാക്യം കണ്ടെത്തുന്നതും തെക്ക് ആണോ വടക്കണോ നല്ലത് എന്ന ചര്‍ച്ച നടക്കുന്നതും യുക്തിസഹമല്ല. ദുര്‍ബലരായവര്‍ അതില്‍ ഒരു പാറ്റേണ്‍ കാണാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ പര്യാപ്തമായ സിനിമകള്‍ നിര്‍മ്മിക്കുക എന്നതാണ് ആശയം. ചിലര്‍ കോവിഡിന് മുമ്ബ് എങ്ങനെയായിരുന്നോ അത്തരത്തില്‍ തന്നെ അതിനു ശേഷവും സിനിമയെ സമീപിച്ചപ്പോള്‍ സിനിമകള്‍ വിജയിച്ചിട്ടുണ്ടാകില്ല. അത്രയേ ഉള്ളൂ. എന്തിനാണ് എല്ലാ കാര്യങ്ങളും വാര്‍ത്തയാക്കാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യമായി നാം മാറുന്നത്,’ മാധവന്‍ പറഞ്ഞു.