Latest News

ലിവിംഗ് ടുഗദറില്‍ എനിക്കിപ്പോള്‍ വിശ്വാസമില്ല; മുന്‍പ് പല ബന്ധങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ശരിയായി വന്നില്ല;ഒടുവില്‍ കിട്ടിയത് ചതി മാത്രം; ഓവിയ പങ്ക് വച്ചത്

Malayalilife
ലിവിംഗ് ടുഗദറില്‍ എനിക്കിപ്പോള്‍ വിശ്വാസമില്ല; മുന്‍പ് പല ബന്ധങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ശരിയായി വന്നില്ല;ഒടുവില്‍ കിട്ടിയത് ചതി മാത്രം; ഓവിയ പങ്ക് വച്ചത്

പ്യഥ്വിരാജ് ചിത്രം 'കങ്കാരു'വിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഓവിയ. മലയാളത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം ഇപ്പോള്‍ തമിഴ് സിനിമയിലാണ് സജീവം. വിമല്‍ നായകനായെത്തിയ 'കളവാണി'യാണ് ഓവിയയുടെ ആദ്യ തമിഴ് ചിത്രം. കമലഹാസന്‍ അവതാരകനായെത്തിയ ടെലിവിഷന്‍ പരിപാടിയായ ബിഗ്‌ബോസിന്റെ ഒന്നാം സീസണില്‍ മത്സരാര്‍ത്ഥിയായും താരം എത്തിയിരുന്നു. ഇത് ഓവിയക്ക് കൂടുതല്‍ പ്രശസ്തി നേടികൊടുത്തു. ഷോയില്‍ പങ്കെടുത്തതോടെ ഓവിയയെ തേടിയെത്തിയത് വലിയ വിവാദങ്ങളായിരുന്നു.

ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയും നടനുമായ ആരവിനോട് ഇഷ്ടം തോന്നിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. പരിപാടിക്കിടെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. എന്നാല്‍ ആരവ് ഈ ബന്ധം തുടരാന്‍ താല്‍പര്യം കാണിക്കാതെ വന്നതോടെ ഓവിയ പ്രശ്നമുണ്ടാക്കി. മാത്രമല്ല ബിഗ്‌ബോസിനുളളില്‍ വച്ചുതന്നെ ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഈ സമയത്തെല്ലാം ആരാധകരില്‍ നിന്ന് മികച്ച പിന്തുണയാണ് ഓവിയയ്ക്ക് ലഭിച്ചതെങ്കിലും ഷോയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് നടി പുറത്തേക്ക് പോകുകയായിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഓവിയ റിലേഷന്‍ഷിപ്പുകളെ പറ്റി തുറന്നുപറഞ്ഞത്. പ്രണയത്തിലായിട്ട് പലരും ചതിച്ചിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. 'മുന്‍പ് താന്‍ പല ബന്ധങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും ശരിയായി വന്നില്ല. മറ്റുചിലര്‍ പണത്തിന്റെ കാര്യത്തിലും ചതിച്ചിട്ടുണ്ട്. ലിവിംഗ് ടുഗദറില്‍ എനിക്കിപ്പോള്‍ വിശ്വാസമില്ല. എല്ലാം ഓരോരുത്തരുടെ വിശ്വാസമല്ലേ. എതിലാണോ സംതൃപ്തിയുളളത് അതാണ് ചെയ്യേണ്ടത്. വ്യക്തിപരമായ ഒരു കാര്യത്തിനും നമ്മള്‍ ആരെയും ശല്യം ചെയ്യാന്‍ പോകരുത്'- ഓവിയ പറഞ്ഞു.

Read more topics: # ഓവിയ
oviya opens up about her Relationships

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക